Let us do the

Scheduled caste students can apply for employment oriented courses(30-01-2024)

So you can give your best WITHOUT CHANGE

പട്ടികജാതി വിദ്യാർഥികൾക്ക് തൊഴിലധിഷ്‌ഠിത കോഴ്സുകൾക്ക് അപേക്ഷിക്കാം  

സംസ്ഥാനസർക്കാർ പട്ടികജാതി വികസനവകുപ്പിന്റെ സഹായത്തോടുകൂടി പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം. യോഗ്യത: എസ്‌.എസ്. എൽ.സി./പ്ലസ്‌ടു/ബിരുദം കഴിഞ്ഞവരാകണം. കേരളത്തിലെ വിവിധവിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളജ് സെന്ററുകളിലാണ് പരിശീലനം. മൂന്നുമുതൽ ആറുമാസംവരെ ദൈർഘ്യമുള്ള വിവിധ കോഴ്സുകൾ സൗജന്യമായിരിക്കും. നിബന്ധനകൾക്കു വിധേയമായി പ്രതിമാസ സ്റ്റൈപന്റും നൽകും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ തൊഴിൽ സജ്ജരാക്കുന്നതിനോടൊപ്പം പ്ലേസ്മെന്റ് അസിസ്റ്റന്റും കെൽട്രോൺ സർട്ടിഫിക്കറ്റും നൽകും. ഫെബ്രുവരി 17-നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 7356789991, 8714269861.


Send us your details to know more about your compliance needs.