Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (22-05-2023)

So you can give your best WITHOUT CHANGE

TIFR 19 ഒഴിവ്: അപേക്ഷ ക്ഷണിച്ചു

മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 19 ഒഴിവുണ്ട്. തസ്തികകളും ഒഴിവും: സയന്റി ഫിക് ഓഫീസർ (ബി)-1, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് (ബി)-2, ക്ലാർക്ക് (എ)-10, വർക്ക് അസിസ്റ്റന്റ്-1, പ്രോജക്ട് സയന്റിഫിക് ഓഫീസർ (സി)-1, ലൈബ്രറി ട്രെയിനി-4. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതിയുൾപ്പെടെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും https://www.tifr.res.in/

ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷനിൽ 169 ഒഴിവുകൾ

ഇലക്ട്രോണിക്സ്, ഐ.ടി. മന്ത്രാലയത്തിനുകീഴിൽ ന്യൂഡൽഹിയിലുള്ള ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷൻ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വിജ്ഞാപനങ്ങളിലായി 169 ഒഴിവുണ്ട്. കരാർ നിയമനമാണ്. തസ്തികകളും ഒഴിവും: ഡേറ്റാ അനലിസ്റ്റ്- 40, ഡേറ്റാ സയന്റിസ്റ്റ്- 20, ബിസിനസ് അനലിസ്റ്റ്- 6. ഡെവലപ്പർ സീനിയർ ഡെവലപ്പർ- 18, മൊബൈൽ ഡെവലപ്പർ- 2, ടെസ്റ്റർ- 6, കൺസൽട്ടന്റ് ഓൺ ബോർട്ടിങ്- 12, ബിസിനസ് അനലിസ്റ്റ് ലീഡ് 8, ഡേറ്റാ ബേസ് അഡ്മിനിസ്ട്രേറ്റർ- 2, യു.ഐ./ യു.എക്സ്. ഡിസൈനർ- 4 ടെക്നിക്കൽ സപ്പോർട്ട് എക്സിക്യുട്ടീവ്- 10, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ- 6, സെക്യൂരിറ്റി ടെസ്റ്റർ- 4, ബിസിനിസ് എക്സിക്യൂട്ടീവ്- 13, കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ്- 10, പ്രോഡക്ട് ഹെഡ്- 2, ലീഡ് ഓപ്പറേഷൻസ്- 2, ലീഡ് സപ്പോർട്ട്- 2, പ്രോഡക്ട് മാനേജർ 2. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി: ഡേറ്റാ അനലിസ്റ്റ്, ഡേറ്റാ സയന്റിസ്റ്റ് തസ്തികകളിലേക്ക് ജൂൺ മൂന്ന്. മറ്റ് തസ്തികകളിലേക്ക് നവംബർ 11. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും https://www.dic.gov.in/


Send us your details to know more about your compliance needs.