So you can give your best WITHOUT CHANGE
റെയിൽവേയിൽ 4660 SI/കോൺസ്റ്റബിൾ ഒഴിവുകൾ
റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ്, റെയിൽവേ സ്പെഷൽ പ്രൊട്ടക്ഷൻ ഫോഴ്സ് എന്നിവിടങ്ങളിൽ സബ് ഇൻസ്‌പെക്ടർ /കോൺസ്‌റ്റബിൾ അവസരം. ഔദ്യോഗിക വിജ്‌ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. വിവിധ റെയിൽവേ റിക്രൂട്‌മെൻ്റ് ബോർഡുകളിലായി 4660 ഒഴിവുണ്ട്. തിരുവനന്തപുരത്തും ഒഴിവുണ്ട്. ഏപ്രിൽ 15 മുതൽ മേയ് 14 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ അറിയാൻ വെബ്സൈറ്റ് സന്ദർശിക്കുക: www.rrbthiruvananthapuram.gov.in
ടിബി ഇൻസ്റ്റിറ്റ്യൂട്ടിൽ നഴ്‌സുമാർക്ക് അവസരം
ന്യൂഡൽഹിയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്യൂബർക്കുലോസിസ് ആൻഡ് റെസ്‌പിറേറ്ററി ഡിസീസസിൽ (NITRD) 7 നഴ്‌സിങ് ഓഫിസർ ഒഴിവ്. ഡൽഹി എയിംസ് നടത്തുന്ന നഴ്സിങ് ഓഫിസർ റിക്രൂട്മെന്റ് കോമൺ എലിജിബിലിറ്റി ടെസ്‌റ്റ് (NORCET) വഴിയാണു തിരഞ്ഞെടുപ്പ്. മാർച്ച് 17 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.aiimsexams.ac.in
ഓർഡനൻസ് ഫാക്‌ടറിയിൽ 82 ഡേഞ്ചർ ബിൽഡിങ് വർക്കർ ഒഴിവുകൾ
ഒഡീഷയിലെ ബദ്‌മൽ ഓർഡനൻസ് ഫാക്‌ടറിയിൽ 82 ഡേഞ്ചർ ബിൽഡിങ് വർക്കർ ഒഴിവ്. താൽക്കാലിക നിയമനം. മാർച്ച് 30 വരെ അപേക്ഷിക്കാം. ഓർഡനൻസ് ഫാക്ടറികളിൽ പരിശീലനം നേടിയ എക്സ്-അപ്രന്റിസ് ഓഫ് എഒസിപി ട്രേഡുക്കാർക്കാണ് അവസരം. പ്രായം: 18-35. അർഹർക്ക് ഇളവ്. വിവരങ്ങൾ അറിയാൻ വെബ്സൈറ്റ് സന്ദർശിക്കുക: https://munitionsindia.in/career
Send us your details to know more about your compliance needs.