Let us do the

Apply for LIC Golden Jubilee Scholarship (15-12-2022)

So you can give your best WITHOUT CHANGE

എൽ.ഐ.സി. ഗോൾഡൻ ജൂബിലി സ്കോളർഷിപ്പിന് അപേക്ഷിക്കാം

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽ.ഐ.സി.) സാമ്പത്തികമായി പിന്നാക്കം നിൽക്കു ന്നവർക്ക് വിവിധ പ്രോഗ്രാമുകളിലെ കുടുംബവരുമാന പരിധിക്കു വിധേയമായി. ഗോൾഡൻ ജൂബിലി സ്കോളർഷിപ്പിന് അപേക്ഷിക്കാം സ്പെഷ്യൽ ഗേൾ ചൈൽഡ് സ്കോളർ, റഗുലർ സ്കോളർ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിൽ നിശ്ചിത കോഴ്സിൽ പഠിക്കുന്നവർക്ക്, കുടുംബവരുമാന പരിധിക്കു വിധേയമായി സ്കോളർഷിപ്പ് നൽകും.

2021-22ൽ പത്താംക്ലാസ് പരീക്ഷ, 60 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് വാങ്ങി ജയിച്ച്, ഇന്റർമീഡിയറ്റ്/10+2 പ്രോഗ്രാമിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് സ്പെഷ്യൽ ഗേൾ ചൈൽഡ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. പ്രതിവർഷം 10,000 രൂപ നിരക്കിൽ രണ്ടുവർഷം സ്കോളർഷിപ്പ് ലഭിക്കും.

12-ാം ക്ലാസ്/തത്തുല്യ പരീക്ഷ 2021-22 ൽ 60 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് വാങ്ങി ജയിച്ച്, മെഡിസിൻ, എൻജിനിയറിങ്, ഏതെങ്കിലും വിഷയത്തിലെ ബിരുദം ഇന്റഗ്രേറ്റഡ് പ്രോഗ്രാം/വൊക്കേഷണൽ പ്രോഗ്രാം, ഏതെങ്കിലും മേഖലയിലെ ഡിപ്ലോമ എന്നിവയിലൊന്ന്, അംഗീകൃത കോളേജ് ഇൻസ്റ്റിറ്റ്യൂട്ട്, ഇൻഡസ്ട്രി യൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്നവർ, പത്താം ക്ലാസ്/തത്തുല്യ പരീക്ഷ ജയിച്ച് ഗവൺമെന്റ് അംഗീകൃത കോളേജ്/ഇൻസ്റ്റിറ്റ്യൂട്ട്, ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ എന്നിവയിലൊന്നിൽ വൊക്കേഷണൽ കോഴ്സിൽ പഠിക്കുന്നവർ, ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്നവർ എന്നിവർക്ക് റഗുലർ സ്കോളർ വിഭാഗത്തിൽ അപേക്ഷിക്കാം. പ്രതിവർഷം 20,000 രൂപയാണ് സ്കോളർഷിപ്പ്.

അപേക്ഷകരുടെ പ്രതിവർഷ കുടുംബവരുമാനം, 2.5 ലക്ഷം രൂപയിൽ കവിയരുത്. കുടുംബത്തിൽ വരുമാ നമുള്ള ഒരേയൊരാൾ വനിതയായി ഉള്ളവരുടെയും കാര്യത്തിൽ കുടുംബവരുമാന പരിധി നാലുലക്ഷം രൂപയാണ്. അപേക്ഷ www.licindia.in വഴി ഡിസംബർ 18 വരെ നൽകാം.


Send us your details to know more about your compliance needs.