So you can give your best WITHOUT CHANGE
സെൻട്രൽ സെക്ടറൽ സ്കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചിരിക്കുന്നു
കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോളേജ്/സർവകലാശാലാ വിദ്യാർഥികൾക്ക് അനുവദിക്കുന്ന 2023-24 അധ്യയന വർഷത്തിലെ സെൻട്രൽ സെക്ടർ സ്റ്റോളർഷിപ്പിന് (ഫ്രഷ്/ റിന്യൂവൽ) ഓൺലൈനായി അപേക്ഷ ക്ഷണിച്ചിരിക്കുന്നു. അപേക്ഷകർ കേരള സ്റ്റേറ്റ് ഹയർ സെക്കൻഡറി/വൊക്കേഷൻ ഹയർ സെക്കൻഡറി ബോർഡുകൾ നടത്തിയ 2023 ലെ 12-ാം ക്ലാസ് പരീക്ഷയിൽ 80 ശതമാനത്തിൽ കൂടുതൽ മാർക്കുവാങ്ങി വിജയിച്ചവരും ഏതെങ്കിലും റഗുലർ ബിരുദ കോഴ്സിന് ഒന്നാം വർഷം ചേർന്നവരുമായിരിക്കണം. അപേക്ഷകർ നാഷണൽ സ്കോളർഷിപ് പോർട്ടലായ www.scholarships.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അവസാന തീയതി ഡിസംബർ 31. വിശദവിവരങ്ങൾക്ക് :www.dcescholarship.kerala.gov.in
Send us your details to know more about your compliance needs.