Let us do the

BSc in Jipmer: Application till 20 (09-01-2023)

So you can give your best WITHOUT CHANGE

ജിപ്മെറിൽ ബിഎസ്സി: അപേക്ഷ 20 വരെ

കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള മികച്ച മെഡിക്കൽ വിദ്യാലയമായ പുതുച്ചേരി ജിപ്മെറിൽ വിവിധ വിശേഷ വിഷയങ്ങളിലെ 2022-23 ബിഎസ്സി പ്രവേശനത്തിന് 20ന് വൈകിട്ട് 5 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. പ്രവേശനം നീറ്റ് റാങ്ക് അടിസ്ഥാനത്തിൽ. പട്ടികജാതി/വർഗ, പിന്നാക്ക, സാമ്പത്തിക പിന്നാക്ക, ഭിന്നശേഷി, പുതുച്ചേരി സ്വദേശി സംവരണമുണ്ട്. ഓൺലൈൻ അപേക്ഷയ്ക്കുള്ള നടപടി സൈറ്റിലെ പ്രോസ്പെക്ടസിലുണ്ട്. സിലക്ഷൻ ലിസ്റ്റ് 30ന് അകം പ്രസിദ്ധപ്പെടുത്തും. ക്ലാസുകൾ ഫെബ്രുവരി 9നു തുടങ്ങും. മിതമായ ഫീസ് നൽകിയാൽ മതി. 1200 രൂപ ട്യൂഷൻ ഫീയടക്കം പ്രവേശനസമയത്ത് അടയ്ക്കേണ്ടത് 11,410 രൂപ മാത്രം. ഹോസ്റ്റൽ സൗകര്യവും ലഭ്യമാണ്. The Dean (Academic), Jawaharlal Institute of Post Graduate Medical Education & Research (JIPMER Academic Centre), Puducherry-605006; phone: 7353945551; jipmerbsc@jipmer.edu.in. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://jipmer.edu.in/.


Send us your details to know more about your compliance needs.