Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (13-12-2022)

So you can give your best WITHOUT CHANGE

വെറ്ററിനറി സർജൻ നിയമനം

മലപ്പുറം മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ രണ്ടു മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ സജ്ജമാക്കുന്നതിനായി നിലമ്പൂർ ബ്ലോക്കിലേക്ക് കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി സർജൻമാരെ നിയമിക്കുന്നു. ഡിസംബർ 15 ന് രാവിലെ പത്തിനു മലപ്പുറം സിവിൽ സ്റ്റേഷനിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും. ഫോൺ: 0483 2734917.

മേപ്പാടി ഗവ. പോളിടെക്നിക് കോളജ്: താത്കാലിക നിയമനം

മേപ്പാടി ഗവ. പോളിടെക്നിക് കോളജിൽ വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ലക്ചറർ, ട്രേഡ്സ്മാൻ (കംപ്യൂട്ടർ എൻജിനിയറിംഗ്), ഫോർമാൻ (മെക്കാനിക്കൽ) തസ്തികയിലേക്കാണ് നിയമനം. യോഗ്യത: ലക്ചറർ ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനത്തിൽ കുറയാതെയുള്ള ബിരുദം. ഫോർമാൻ ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ. ട്രേഡ്സ്മാൻ ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ/ഐടിഎ/ വിഎച്ച്എസ്ഇ / ടിഎച്ച്എസ്എൽസി ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 14 ന് രാവിലെ 10.30 ന് കോളജ് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ: 04936 282095, 9400006454.


Send us your details to know more about your compliance needs.