So you can give your best WITHOUT CHANGE
വിമാനത്താവളങ്ങളിൽ 1224 തൊഴിൽ അവസരങ്ങൾ
എ.ഐ. എയർപോർട്ട് സർവീസസ് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലെ ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1224 ഒഴിവുണ്ട്. ഇതിൽ 47 ഒഴിവ് കൊച്ചിയിലും 31 ഒഴിവ് കാലിക്കറ്റിലും 50 ഒഴിവ് കണ്ണൂരിലുമാണ്. ചെന്നൈ, കോയമ്പത്തൂർ, മധുര, അഹമ്മദാബാദ്, ഭുജ് എന്നിവിടങ്ങളിലാണ് മറ്റ് ഒഴിവുകൾ. വാക് ഇൻ വഴിയാണ് തിരഞ്ഞെടുപ്പ്. വനിതകൾക്കും അപേക്ഷിക്കാം. കരാർ നിയമനമാണ്. കൂടുതൽ വിവരങ്ങൾക്ക്: www.aiasl.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
ബാങ്ക് ഓഫ് ബറോഡയിൽ 250 സീനിയർ മാനേജർ ഒഴിവുകൾ
ബാങ്ക് ഓഫ് ബറോഡയിൽ എം.എസ്.എം.ഇ. റിലേഷൻഷിപ്പ് വിഭാഗത്തിൽ സീനിയർ മാനേജർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 250 ഒഴിവുണ്ട്. റെഗുലർ നിയമനമാണ്. രാജ്യത്തെവിടെയും ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരുവർഷത്തെ പ്രൊബേഷനുണ്ടാകും. വിശദവിവരങ്ങൾ www.bankofbaroda.in -ൽ ലഭിക്കും. അപേക്ഷ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഫോട്ടോയും ഒപ്പും രേഖകളും വിജ്ഞാപനത്തിൽ നിർദേശിച്ചിരിക്കുന്ന മാതൃകയിൽ അപ്‌പ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കു ന്ന അവസാന തീയതി: ഡിസംബർ 26.
Send us your details to know more about your compliance needs.