Let us do the

MS-Ph.D.: Application by April 30 (18-04-2023)

So you can give your best WITHOUT CHANGE

എം.എസ്.-പിഎച്ച്.ഡി.: അപേക്ഷ ഏപ്രിൽ 30 വരെ

ഹരിയാണ ഫരീദാബാദ്, റീജണൽ സെന്റർ ഫോർ ബയോടെക്നോളജി (ആർ.സി.ബി.) 2023-ലെ എം.എസ്.-പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മോഡേൺ ബയോടെക്നോളജിയെ ഇന്റർ ഡിസിപ്ലിനറി കാഴ്ചപ്പാടോടെ സമീപിക്കുന്ന സ്ഥാപനമാണിത്. പരിശീലനത്തിന് ഊന്നൽ നൽകുന്ന പാഠ്യപദ്ധതിയുള്ള പ്രോഗ്രാമിന്റെ ദൈർഘ്യം കുറഞ്ഞത് അഞ്ചുവർഷവും പരമാവധി ഏഴുവർഷവുമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യ രണ്ടുവർഷം പ്രതിമാസം 16,000 രൂപ നിരക്കിൽ ഫെലോഷിപ്പ് ലഭിക്കും. പ്രവേശനം നേടി രണ്ടുവർഷം കഴിയുമ്പോൾ സി.എസ്.ഐ.ആർ./ഐ.സി.എം.ആർ./ഡി.ബി.ടി. മറ്റ് ഫണ്ടിങ് ഏജൻസികളുടെ ജൂനിയർ/ സീനിയർ റിസർച്ച് ഫെലോഷിപ്പ് യോഗ്യത നേടണം. നിലവിൽ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെ.ആർ.എഫ്.) പ്രതിമാസം 31,000 രൂപയും സീനിയർ റിസർച്ച് ഫെലോഷിപ്പ് (എസ്.ആർ.എഫ്.) പ്രതിമാസം 35,000 രൂപയുമാണ്. അപേക്ഷ ഏപ്രിൽ 30 വരെ വെബ്സൈറ്റ് വഴി നൽകാം https://www.rcb.res.in/ 


Send us your details to know more about your compliance needs.