So you can give your best WITHOUT CHANGE
മദർ തെരേസ സ്കോളർഷിപ്പ്: അപേക്ഷകൾ ആരംഭിച്ചിരിക്കുന്നു
സ്ഥാനത്തെ സർക്കാർ നഴ്സിങ് സ്കൂളുകളിൽ നഴ്സിങ് ഡിപ്ലോമ, സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമ എന്നീ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് മദർ തെരേസ സ്റ്റോളർഷിപ്പിന് അപേക്ഷിക്കാം. യോഗ്യത: കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികളാകണം. ഏതെങ്കിലും ദേശസാത്കൃത ബാങ്ക്/ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. scholarship.minoritywelfare.kerala.gov.in/dmw_ma/dmw_ind.php എന്ന ലിങ്കിൽ നേരിട്ടോ, www.minoritywelfare.kerala.gov.in ലെ സ്റ്റോളർഷിപ്പ് മെനു ലിങ്ക് മുഖേനയോ അപേക്ഷിക്കാം. അവസാനതീയതി: നവംബർ 17. വിവരങ്ങൾക്ക്: 0471 2300524, 0471 2300523.
Send us your details to know more about your compliance needs.