Let us do the

Pratibha Scholarship: Application till 16 (08-02-2023)

So you can give your best WITHOUT CHANGE

പ്രതിഭാ സ്കോളർഷിപ്: അപേക്ഷ 16 വരെ

കേരള ഹയർ സെക്കൻഡറി പ്ലസ് ടു ജയിച്ച് 2022-23ൽ അടിസ്ഥാന ശാസ്ത്രവിഷയങ്ങളിൽ 3 വർഷ ബാച്‌ലർ ബിരുദത്തിനോ 5 വർഷ ഇന്റഗ്രേറ്റഡ് പിജിക്കോ പഠിക്കുന്ന കേരളീയർക്കു സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ പ്രതിഭാ സ്കോളർഷിപ്പിനു ഫെബ്രുവരി 16 വരെ ഓൺലൈനായി അപേക്ഷിക്കാം. 5 വർഷത്തെ വാർഷിക സ്കോളർഷിപ് യഥാക്രമം 12,000, 18,000, 24,000, 40,000, 60,000 രൂപ. പഠനത്തിൽ ഇടയ്ക്ക് ബ്രേക് പാടില്ല. സയൻസ് വിഷയങ്ങൾക്കു മാത്രമായും പരീക്ഷയ്ക്ക് മൊത്തമായും 90% വീതം മാർക്കുള്ളവർക്കാണു യോഗ്യത. (പട്ടികവിഭാഗക്കാർക്ക് 80%). മറ്റു സ്കോളർഷിപ് വാങ്ങുന്നവരാകരുത്. പ്ലസ് ടു സയൻസ് വിഷയങ്ങളിലെ ആകെ മാർക്ക് നോക്കിയാണു റാങ്കിങ്. സ്കോളർഷിപ്പിന് അർഹതയുള്ള വിഷയങ്ങൾ വെബ്സൈറ്റിലുണ്ട്. 75% മാർക്കോടെ ബിരുദം ജയിക്കുന്നവർക്കു സഹായം തുടരും. 0471-2548208. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക http://kscste.kerala.gov.in/


Send us your details to know more about your compliance needs.