So you can give your best WITHOUT CHANGE
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിൽ 250 അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒഴിവുകൾ
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ തിരഞ്ഞെടുപ്പിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 250 ഒഴിവുണ്ട്. ബിരുദധാരികൾക്ക് അപേക്ഷിക്കാം. തിരഞ്ഞെടുപ്പിനായി നടത്തുന്ന ഓൺലൈൻ എഴുത്തുപരീക്ഷയ്ക്ക് കേരളത്തിൽ പത്ത് കേന്ദ്രങ്ങളുണ്ടാവും. കൂടുതൽ വിവരങ്ങൾ https://uiic.co.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഫോട്ടോ, ഒപ്പ്, വിരലടയാളം, സ്വന്തം കൈപ്പടയിലെഴുതിയ പ്രസ്താവന എന്നിവയും സർട്ടിഫിക്കറ്റുകളും വിജ്ഞാപനത്തിൽ നിർദേശിച്ച മാതൃകയിൽ അപ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 23.
ഗോവ ഷിപ്പ്‌യാർഡിൽ 38 മാനേജ്മെന്റ്റ് ട്രെയിനി ഒഴിവുകൾ
പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള ഗോവ ഷിപ്പ്യാർഡ് ലിമിറ്റഡിൽ മാനേജ്മെന്റ് ട്രെയിനിയാവാൻ അവസരം. വിവിധ വിഷയങ്ങളിലായി 38 ഒഴിവാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർ സെക്യൂരിറ്റി ഡിപ്പോസിറ്റ് നൽകണം. വിശദവിവരങ്ങൾ https://goashipyard.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഫെബ്രുവരി 4 (വൈകീട്ട് 5 മണി).
Send us your details to know more about your compliance needs.