Let us do the

Exam Notification (GAT -B ,BET )

So you can give your best WITHOUT CHANGE

ബയോടെക്‌നോളജി മേഖലയില്‍ ഉപരിപഠനം; പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാം

ബയോടെക്‌നോളജി മേഖലയിലെ ഉന്നതപഠനത്തിനും ഗവേഷണത്തിനും അര്‍ഹതയ്ക്കുള്ള രണ്ടുപരീക്ഷകള്‍ക്ക് മാര്‍ച്ച് 31 വരെ അപേക്ഷിക്കാം.കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ (ഡി.ബി.ടി.) സഹായത്തോടെ വിവിധ സര്‍വകലാശാലകളിലും സ്ഥാപനങ്ങളിലും ബയോടെക്‌നോളജി, അനുബന്ധമേഖലകളിലെ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം പ്രവേശനത്തിനാണ് ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് - ബയോടെക്‌നോളജി (ഗാറ്റ്-ബി) 2022 നടത്തുന്നത്.

ബയോടെക്‌നോളജി എലിജിബിലിറ്റി ടെസ്റ്റ്:

ബയോടെക്‌നോളജിയിലെ ഗവേഷണത്തിന് നല്‍കുന്ന ഡി.ബി.ടി.-ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനുള്ള (ജെ.ആര്‍.എഫ്.) പരീക്ഷയാണ് ബയോടെക്‌നോളജി എലിജിബിലിറ്റി ടെസ്റ്റ് (ബറ്റ്).
അപേക്ഷകര്‍ക്ക് ബയോടെക്‌നോളജി, ലൈഫ് സയന്‍സസ് എന്നിവയിലെ എതെങ്കിലും വിഷയത്തിലോ അനുബന്ധമേഖലകളില്‍ ഒന്നിലോ (ബയോമെഡിക്കല്‍, ബയോ ഇന്‍ഫര്‍മാറ്റിക്‌സ്, ബയോ കെമിസ്ട്രി, ബയോഫിസിക്‌സ്, ബോട്ടണി, കെമിസ്ട്രി, കംപ്യൂട്ടേഷണല്‍ ബയോളജി, ജനറ്റിക്‌സ്, മൈക്രോബയോളജി, സുവോളജി) ബാച്ചിലര്‍ ബിരുദവും (ബി.ഇ./ബി.ടെക്./എം.ബി.ബി.എസ്.) മാസ്റ്റേഴ്‌സ് ബിരുദവും (എം.എസ്സി./എം.ടെക്./എം.ഫാം./എം.വി.എസ്സി./ഇന്റഗ്രേറ്റഡ് എം.എസ്സി./എം.ടെക്.) വേണം.
ഗാറ്റ്-ബി ഏപ്രില്‍ 23-ന് രാവിലെ ഒന്‍പതുമുതല്‍ 12 വരെയും ബറ്റ് അന്ന് ഉച്ചയ്ക്ക് മൂന്നുമുതല്‍ ആറുവരെയും നടത്തും. അപേക്ഷകള്‍ https://dbt.nta.ac.in/ വഴി നല്‍കാം.


Send us your details to know more about your compliance needs.