So you can give your best WITHOUT CHANGE
വെറ്ററിനറി സയന്‍സ് ബിരുദ പ്രോഗ്രാം
യു.പി. ഇസാറ്റ് നഗറിലെ ഐ.സി.എ.ആര്‍. ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ബാച്ചിലര്‍ ഓഫ് വെറ്ററിനറി സയന്‍സ് ആന്‍ഡ് ആനിമല്‍ ഹസ്ബന്‍ഡ്രി (ബി.വി.എസ്‌സി. ആന്‍ഡ് എ.എച്ച്.) പ്രോഗ്രാമിലെ പ്രവേശനത്തിന് നീറ്റ് യു.ജി. 2021 യോഗ്യത നേടിയവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.ഒരു വര്‍ഷ ഇന്റേണ്‍ഷിപ്പ് ഉള്‍പ്പടെ അഞ്ചര വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ 40 സീറ്റുണ്ട്. ഇതില്‍ സ്ഥാപനം നേരിട്ടു നികത്തുന്ന 34 സീറ്റിലേക്ക് അപേക്ഷിക്കാം .ആറ് സീറ്റ് വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യ (വി.സി.ഐ.) ആണ് നികത്തുന്നത്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി, ഇംഗ്ലിഷ് എന്നിവ പഠിച്ച്, ഒരോന്നും ജയിച്ച്, ഇവയ്ക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്ക് വാങ്ങി (പട്ടിക/മറ്റ് സ്‌പെഷ്യല്‍ വിഭാഗക്കാര്‍ക്ക് 45 ശതമാനം), ഹയര്‍ സെക്കന്‍ഡറി (10+2)/തത്തുല്യ പരീക്ഷ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം.അപേക്ഷ www.ivri.nic.in വഴി മാര്‍ച്ച് 14 വരെ നല്‍കാം. ആപ്ലിക്കേഷന്‍ സമ്മറി പേജും അനുബന്ധ രേഖകളും സ്‌കാന്‍ ചെയ്തത് മാര്‍ച്ച് 14നകം ലഭിക്കത്തക്കവിധം ivribvscadm2021@gmail.com മിലേക്ക് അയക്കണം.
അമൃത്‌സര്‍ ഐ.ഐ.എമ്മില്‍ ഡേറ്റാ സയന്‍സ് ആന്‍ഡ് ബിസിനസ് അനലറ്റിക്‌സ് പ്രോഗ്രാം
അമൃത്‌സര്‍ ഐ.ഐ.എം. ഡേറ്റാ സയന്‍സ് ആന്‍ഡ് ബിസിനസ് അനലറ്റിക്‌സ് (ഡി.എസ്.ബി.എ.) പി.ജി. സര്‍ട്ടിഫിക്കറ്റ് ഓഫ് ലൈന്‍ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പുതിയ ബിരുദധാരികള്‍, എര്‍ളി കരിയര്‍ പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് ഈ മേഖലകളെ പഠിക്കാനും കരിയര്‍ രൂപപ്പെടുത്താനും ഒരുവര്‍ഷം നീളുന്ന പ്രോഗ്രാം സഹായകരമാകും.55 ശതമാനം മാര്‍ക്കോടെ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഹൈസ്‌കൂള്‍തല മാത്തമാറ്റിക്‌സ് പരിചയം സംസാര/രചനാ മികവ് എന്നിവ വേണം.ബിരുദമെടുത്തശേഷമുള്ള രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം (നിര്‍ബന്ധമില്ല).ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ഡി.എ.ടി.) ഉണ്ടാകും. ലോജിക്കല്‍ റീസണിങ്, ഡേറ്റാ ഇന്റര്‍പ്രറ്റേഷന്‍, ബേസിക് മാത്തമാറ്റിക്കല്‍ കണ്‍?െസപ്റ്റ്‌സ് എന്നിവയിലെ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ ടെസ്റ്റിന് ഉണ്ടാകും.
http://iimamritsar.ac.in ല്‍ മാര്‍ച്ച് 15 വരെ നല്‍കാം. അപേക്ഷാ ഫീസ് 1500 രൂപ, കോഴ്‌സ് ഫീസ് 1.65 ലക്ഷം രൂപ.
Send us your details to know more about your compliance needs.