So you can give your best WITHOUT CHANGE
കേരള സർവകലാശാല യു.ജി, പി.ജി പ്രോഗ്രാമുകൾക്കുള്ള പ്രവേശനം ആരംഭിച്ചു
കേരള സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ 2023-2024 അധ്യയനവർഷം എട്ട് ബിരുദ ബിരദാനന്തര പ്രോഗ്രാമുകൾക്കുള്ള പ്രവേശനം ആരംഭിച്ചു. പൊളിറ്റിക്കൽ സയൻസ്, ലൈബ്രറി സയൻസ്, മാത്തമാറ്റിക്സ് എന്നീ ബിരുദ പ്രോഗ്രാമുകൾക്കും പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ലൈബ്രറി സയൻസ്, കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് എന്നീ ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലേക്കുമാണ് പ്രവേശനം. അപേക്ഷകൾ ഓഗസ്റ്റ് 31 വരെ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷയുടെ പകർപ്പും അസൽ സർട്ടിഫിക്കറ്റുകളും കാര്യവട്ടത്തെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ സെപ്റ്റംബർ അഞ്ചിന് വൈകിട്ട് അഞ്ചിന് മുൻപായി നേരിട്ടോ തപാൽ മാർഗമോ ലഭിക്കണം. വിവരങ്ങൾക്ക്: www.ideku.net
Send us your details to know more about your compliance needs.