Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (01-02-2023)

So you can give your best WITHOUT CHANGE

69 മുൻസിഫ് മജിസ്ട്രേട്ട് ഒഴിവ്

കേരള ജുഡീഷ്യൽ സർവീസിൽ 69 മുൻസിഫ് മജിസ്ട്രേട്ട് ഒഴിവ്. 56 റഗുലർ ഒഴിവും 13 എൻസിഎ ഒഴിവുമുണ്ട്. ഡയറക്ട് റിക്രൂട്മെന്റ് യോഗ്യത: ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ചിരിക്കുന്ന നിയമ ബിരുദം. നല്ല സ്വഭാവവും മികച്ച ആരോഗ്യവുമുള്ളവരാകണം. (തസ്തികമാറ്റം വഴി നിയമനം ആഗ്രഹിക്കുന്നവർ സൈറ്റ് കാണുക). 2023 ജനുവരി ഒന്നിന് 35 കവിയരുത്. അർഹർക്ക് ഇളവ്. ശമ്പളം 77,840–1,28,680 രൂപ. തിരഞ്ഞെടുപ്പ് പ്രിലിമിനറി പരീക്ഷയിൽ 100 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ, 200 മാർക്ക്. നെഗറ്റീവ് മാർക്കുണ്ട്. മെയിൻ പരീക്ഷയിൽ നാലു പേപ്പറുകളടങ്ങിയ 400 മാർക്കിന്റെ എഴുത്തുപരീക്ഷ ജയിക്കുന്നവർക്ക് 50 മാർക്കിന്റെ വൈവ വോസി. ഫീസ് 1250 രൂപ. എസ്സി/എസ്ടി വിഭാഗക്കാരും തൊഴിൽരഹിതരായ ഭിന്നശേഷിക്കാരും ഫീസ് അടയ്ക്കേണ്ട. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://www.hckrecruitment.nic.in/

ആർമി ഓർഡ്നൻസ് കോർ സെന്ററിൽ ഒഴിവ്

കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ സെക്കന്തരാബാദിലെ ആർമി ഓർഡ്നൻസ് കോർ സെന്ററിൽ ട്രേഡ്സ്മാൻ മേറ്റ്, ഫയർമാൻ തസ്തികകളിലായി 1793 ഒഴിവ്. അപേക്ഷ ഫെബ്രുവരി 17 വരെ. ശമ്പളം; ട്രേഡ്സ്മാൻ മേറ്റ്: 18,000-56,900 രൂപ; ഫയർമാൻ: 19,900- 63,200 രൂപ. അപേക്ഷാഫോം ഉൾപ്പെടെ വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ https://www.aocrecruitment.gov.in/


Send us your details to know more about your compliance needs.