So you can give your best WITHOUT CHANGE
ഡി.എന്‍.ബി. കോഴ്സിന് അപേക്ഷകള്‍ ക്ഷണിച്ചു; അവസാന തീയതി 22
നീറ്റ് പി.ജി. യോഗ്യതാ മാനദണ്ഡത്തില്‍ ഇളവ് വരുത്തിയതിനോടനുബന്ധിച്ച് ഡി.എന്‍.ബി. പോസ്റ്റ് എം.ബി.ബി.എസ്. ആന്‍ഡ് പോസ്റ്റ് എം.ബി.ബി.എസ്. ഡിപ്ലോമ - 2021 കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി പുതുതായി അപേക്ഷ ക്ഷണിച്ചു.കേരള സ്റ്റേറ്റ് ഇന്‍ സര്‍വീസ് (മെഡിക്കല്‍ എഡ്യൂക്കേഷന്‍ / ഹെല്‍ത്ത് സര്‍വീസ് / ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ്) വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കും നീറ്റ് പി.ജി. സ്‌കോര്‍ 35-ാമത് പെര്‍സെന്റയിലിനും 50-ാമത് പെര്‍സെന്റയിലിനും ഇടയിലുള്ളവര്‍ക്കുമേ ഈ ഘട്ടത്തില്‍ അപേക്ഷിക്കാനാകു.'ഡി.എന്‍.ബി. (പോസ്റ്റ് - എം.ബി.ബി.എസ്.) 2021 - റീ ഓപ്പണിങ് ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍' എന്ന ലിങ്കിലൂടെ പ്രവേശിച്ച് അപേക്ഷ സമര്‍പ്പിക്കണം.മാര്‍ച്ച് 19 മുതല്‍ 22ന് പത്തുമണി വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാകമ്മിഷണറുടെ www.cee.kerala.gov.in വെബ്സൈറ്റ് കാണുക.
ബ്രെയിന്‍ റിസര്‍ച്ച് സെന്ററില്‍ എം.എസ്‌സി., പിഎച്ച്.ഡി.
ഹരിയാണയിലെ നാഷണല്‍ ബ്രെയിന്‍ റിസര്‍ച്ച് സെന്റര്‍ (എന്‍.ബി.ആര്‍.സി.) ന്യൂറോ സയന്‍സ് മേഖലയിലെ പിഎച്ച്.ഡി/എം.എസ്‌സി. പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ലൈഫ് സയന്‍സസ്, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഫാര്‍മസി, വെറ്ററിനറി സയന്‍സ്, എന്‍ജിനിയറിങ്, ടെക്‌നോളജി, മെഡിസിന്‍ എന്നിവയിലൊന്നില്‍ ബാച്ചിലര്‍ ബിരുദമോ, ബി.എസ്‌സി. സൈക്കോളജി ബിരുദമോ ഉള്ളവര്‍ക്ക് എം.എസ്‌സി ന്യൂറോസയന്‍സ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.അപേക്ഷ http://www.nbrc.ac.in ലെ അഡ്മിഷന്‍ ലിങ്ക് വഴി മാര്‍ച്ച് 31 വരെ നല്‍കാം.
Send us your details to know more about your compliance needs.