So you can give your best WITHOUT CHANGE
സി.യു.ഇ.ടി.-യു.ജി: അപേക്ഷ ക്ഷണിച്ചു
ദേശീയ ബിരുദ പ്രവേശനപരീക്ഷയായ സി.യു.ഇ.ടി.-യു.ജി.ക്ക് (കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്) അപേക്ഷ ക്ഷണിച്ചു. മാർച്ച് 12 വരെ അപേക്ഷിക്കാം. കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെ രാജ്യത്തെ തൊണ്ണൂറിലേറെ സ്ഥാപനങ്ങളിലെ പ്രവേശനത്തിനുള്ള പൊതുപരീക്ഷയാണ് സി.യു.ഇ.ടി. ഏപ്രിൽ 30-ന് പരീക്ഷാകേന്ദ്രങ്ങൾ പ്രഖ്യാപിക്കും. അഡ്മിറ്റ് കാർഡ് മേയ് രണ്ടാംവാരത്തോടെ പുറത്തിറക്കും. പരീക്ഷ മേയ് 21 മുതൽ 31 വരെ നടക്കും. വിശദവിവരങ്ങൾക്ക് മെയിൽ: cuet-ug@nta.ac | ഫോൺ: 011 40759000/011 69227700. സി.യു.ഇ.ടി.-പി.ജി. പരീക്ഷ ജൂൺ ഒന്നുമുതൽ പത്തുവരെ നടക്കും. മാർച്ച് പകുതിയോടെ അപേക്ഷ ക്ഷണിക്കും. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ https://cuet.samarth.ac.in/
Send us your details to know more about your compliance needs.