So you can give your best WITHOUT CHANGE
ഹിന്ദി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള, ഹിന്ദി അധ്യാപക പരിശീലനത്തിനുള്ള ശ്രേഷ്ഠ സ്ഥാപനമായ കേന്ദ്രീയ ഹിന്ദി സംസ്ഥാൻ വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 1 മുതൽ 28 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ ഹാർഡ് കോപി മാർച്ച് 15ന് അകം സമർപ്പിക്കണം. ഈ സ്ഥാപനത്തിന് മൈസൂരു ഉൾപ്പെടെ 8 കേന്ദ്രങ്ങളുമുണ്ട്. കേരളമുൾപ്പെടെയുള്ള ഹിന്ദി ഇതര സംസ്ഥാനങ്ങളിലുള്ളവർക്കു മാത്രമാണ് പ്രവേശനം. ഓൺലൈൻ / ഓഫ്‌ലൈൻ എൻട്രൻസ് പരീക്ഷ മേയ് 28ന് മൈസൂരു, ഹൈദരാബാദ്, ഗുവാഹത്തി കേന്ദ്രങ്ങളിൽ നടത്തും. കേന്ദ്രമാനദണ്ഡപ്രകാരം സീറ്റ് സംവരണമുണ്ട്. ക്ലാസുകൾ ജൂലൈയിൽ തുടങ്ങും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://khsindia.org/india/en (Central Institute of Hindi, Hindi Sansthan Marg, Agra 282005; phone: 0562-2530159, email: registrarofficekhs1960@gmail.com, website: https://khsindia.org/.).
Send us your details to know more about your compliance needs.