So you can give your best WITHOUT CHANGE
കേന്ദ്ര സർവിസിൽ 24 ജിയോളജിസ്റ്റ്/എൻജിനീയർ
വിവിധ വകുപ്പുകളിലെ എൻജിനീയർ, ജിയോളജിസ്റ്റ്, ഓഫീസർ തസ്തികകളിലുള്ള 24 ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യു.പി.എസ്.സി.) അപേക്ഷ ക്ഷണിച്ചു. വിജ്ഞാപന നമ്പർ: 11/2022.
വിശദ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമായി : https://www.upsconline.nic.in/. അവസാന തീയതി: ജൂൺ 30.
ആർ.സി.സിയിൽ 11 നഴ്സിങ് അസിസ്റ്റന്റ് താത്കാലിക നിയമനം
തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന റീജണൽ കാൻസർ സെന്ററിൽ (ആർ.സി.സി.) നഴ്സിങ് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 11 ഒഴിവുണ്ട്.കരാർ അടിസ്ഥാനത്തിൽ, 179 ദിവസത്തേക്കുള്ള താത്കാലിക നിയമനമാണ്.
യോഗ്യത:
പത്താക്ലാസ് /തത്തുല്യം, ഗവൺമെന്റ് സ്ഥാപനത്തിൽ നിന്ന് നേടിയ രണ്ടുവർഷം ദൈർഘ്യമുള്ള നഴ്സിങ് അസിസ്റ്റന്റ് കോഴ്സ്, കുറഞ്ഞത് നൂറ് കിടക്കകളുള്ള ആശുപത്രിയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം.
അപേക്ഷിക്കേണ്ട വിധം: വിശ ദവിവരങ്ങളും അപേക്ഷാ ഫോം https://www.rcctvm.gov.in/ എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷാഫോം പൂരിപ്പിച്ച് യോഗ്യതാരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷിക്കണം.
ഭാരത് ഇലക്ട്രോണിക്സിൽ 43 പ്രോജക്ട് എൻജിനിയർ
ഭാരത് ഇലക്ട്രോണിക്സിന്റെ ബെംഗളൂരുവിലുള്ള സോഫ്റ്റ്വേർ ഡിവിഷനിൽ പ്രോജക്ട് എൻജിനീയർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 43 ഒഴിവുണ്ട്. ജനറൽ-16, ഒ.ബി.സി.-11, ഇ.ഡബ്ല്യു.എസ്.-5, എസ്.സി.-7, എസ്.ടി.-4 എന്നിങ്ങനെയാണ് സംവരണം. തുടക്കത്തിൽ മൂന്നുവർഷത്തേക്കാണ് നിയമനം. പരമാവധി നാലുവർഷംവരെ ലഭിക്കാം.
യോഗ്യത:
ഇ.സി.ഇ, മെക്കാനിക്കൽ, ഐ.എസ്, ഐ.ടി., സി.എ സ്.ഇ.യിൽ 55 ശതമാനം മാർക്കോടെയുള്ള (എസ്.സി.എസ്.ടി, ഭിന്നശേഷി വിഭാഗക്കാർക്ക് പാസ് മാർക്ക് മതി) ഫുൾടൈം ബി.ഇ./ ബി.ടെക്കും സോഫ്റ്റ്‌വെയർ രംഗത്ത് രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
അപേക്ഷ: ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്തശേഷം ഇതും ഹാഡ് കോപ്പിയും സ്പീഡ് പോസ്റ്റ് വഴി അയച്ചുകൊടുക്കണം.
വിശദവിവരങ്ങൾ https://www.bel-india.in/ എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 28
ഡി.ആർ.ഡി.ഒയിൽ 58 സയന്റിസ്റ്റ്
പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള ഡിഫെൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനിൽ (ഡി.ആർ.ഡി.ഒ.) സയന്റിസ്റ്റാവാൻ അവസരം. വിവിധ സയൻസ്/ എൻജിനീയറിങ് വിഷയങ്ങളിലായി 58 ഒഴിവുണ്ട്. റിക്രൂട്ട്മെന്റ് ആൻഡ് അസസ്മെന്റ് വിങ് (ആർ.എ.സി.) ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഒഴിവുകൾ: സയന്റിസ്റ്റ് (എഫ്)-3, സയന്റിസ്റ്റ് (ഇ)-6, സയന്റിസ്റ്റ് (ഡി)-15, സയന്റിസ്റ്റ് (സി)-34 എന്നിങ്ങനെയാണ് ഒഴിവുകൾ.
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. വിശദവിവരങ്ങളും അപേക്ഷിക്കുന്നതിനുള്ള ലിങ്കും https://rac.gov.in/index.php?lang=en&id=0 എന്ന വെബ്സൈറ്റിൽ ലഭിക്കും. അവസാന തീയതി: ജൂൺ 28.
12 റിസർച്ച് ഫെലോ
ഡി.ആർ.ഡി.ഒ യുടെ കീഴിൽ ന്യൂഡൽഹിയിലുള്ള സോളിഡ് സ്റ്റേറ്റ് ഡി.ആർ.ഡി.ഒയ്ക്കു ഫിസിക്സ് ലബോറട്ടറിയിൽ ജൂനിയർ റിസർച്ച് ഫെലോ ആവാൻ അവസരം. 12 ഒഴിവുണ്ട്. ഫിസിക്സ്/ ഇലക്ട്രോണിക്സ്/ മെറ്റീരിയൽ സയൻസ് വിഷയത്തിലാണ് ഒഴിവ്.
യോഗ്യത: ഫിസിക്സ്/ ഇലക്ട്രോണിക്സിൽ ഫസ്റ്റ് ക്ലാസോടെയുള്ള എം.എസ്സി, നെറ്റ് ഗേറ്റ്, പ്രായപരിധി: 28 വയസ്സ് (എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചു വർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും.
സ്റ്റെപ്പെൻഡ്: 31,000 രൂപയും എച്ച്.ആർ.എ.യും.അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്.
വിശദവിവരങ്ങൾ https://www.drdo.gov.in/ എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷാ ഫോം ഇ-മെയിലിലൂടെ ആവശ്യപ്പെട്ട് വാങ്ങി പൂരിപ്പിച്ച് അയക്കണം. അവസാന തീയതി: ജൂൺ 26
Send us your details to know more about your compliance needs.