So you can give your best WITHOUT CHANGE
ബാർക്കിൽ പരിശീലനവും സയന്റിസ്‌റ്റ് നിയമനവും: 30 വരെ ഓൺലൈനായി റജിസ്ട്രേഷൻ ചെയ്യാം
കേന്ദ്ര അണുശക്തിവകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള ഭാഭ അറ്റോമിക് റിസർച് സെന്റർ (ബാർക്) നടപ്പാക്കുന്ന സയൻസ്/എൻജിനീയറിങ്/ടെക്നോളജി പരിശീലനത്തിനും തുടർന്ന് സയന്റിഫിക് ഓഫിസർ നിയമനത്തിനും 2 സ്കീമുകളിൽ 30 വരെ ഓൺലൈൻ റജിസ്ട്രേഷൻ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: www.barcocesexam.in.
DSSSB: 8571 അവസരങ്ങൾ
ഡൽഹി സർക്കാരിന് കീഴിലുള്ള വിവിധ ഡിപ്പാർട്ട്മെന്റുകളിലേക്കും പ്രാദേശിക/സ്വയംഭരണ സ്ഥാപനങ്ങളിലേക്കും ഡൽഹി സബോർഡിനേറ്റ് സർവീസ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലായി 8,571 ഒഴിവുണ്ട്. 1/2024 മുതൽ 4/2024 വരെയുള്ള വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഗ്രാജുവേറ്റ് ടീച്ചർ, നഴ്‌സിങ് സ്റ്റാഫ്, പേഴ്സണൽ അസിസ്റ്റൻ്റ് ഉൾപ്പെടെയുള്ള തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ സ്വീകരിച്ചുതുടങ്ങുന്ന തീയതി: ഫെബ്രുവരി 13. അവസാന തീയതി: മാർച്ച് 13. കൂടുതൽ വിവരങ്ങൾക്ക്: www.dsssbonline.nic.in
നേവിയിൽ പ്ലസ്ടു എൻട്രി: 35 ഒഴിവുകൾ
ഇന്ത്യൻ നേവിയുടെ എക്സിക്യൂട്ടീവ് ആൻഡ് ടെക്നിക്കൽ ബ്രാഞ്ചിൽ പ്ലസ്ടു (ബിടെക്) കേഡറ്റ് എൻട്രി സ്കീമിലൂടെ പ്രവേശനം. 35 ഒഴിവ്. അപേക്ഷകർ അവിവാഹിതരാകണം. ജെഇഇ മെയിൻ 2023 (ബിഇ/ബിടെക്) ഓൾ ഇന്ത്യ കോമൺ റാങ്ക് ലിസ്റ്റ് അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്. ജനുവരി 20 വരെ ഓൺലൈനായി അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏഴിമല നാവിക അക്കാദമിയിൽ ജൂലൈയിൽ ആരംഭിക്കുന്ന നാലു വർഷ ബിടെക് കോഴ്സിലാണു പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: www.joinindiannavy.gov.in
സെയിലിൽ 80 ഒഴിവുകൾ
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ എക്‌സിക്യുട്ടീവ്, നോൺ എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 80 ഒഴിവുണ്ട്. പശ്ചിമ ബംഗാളിലെ ദുർഗാപുർ സ്റ്റീൽ പ്ലാൻ്റിലാണ് ഒഴിവ്. അപേക്ഷാഫീസ് ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്ക് www.sail.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Send us your details to know more about your compliance needs.