Let us do the

Agri-business can be studied in management-(22-11-2022)

So you can give your best WITHOUT CHANGE

മാനേജിൽ അഗ്രി-ബിസിനസ് പഠിക്കാം

കേന്ദ്രസർക്കാരിന് കീഴിൽ ഹൈദരാബാദിലുള്ള സ്വയംഭരണസ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കൾച്ചറൽ എക്സ്റ്റെൻഷൻ മാനേജ്മെന്റ് (MANAGE), അഗ്രി-ബിസിനസ് മാനേജ്മെന്റിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അഗ്രി -ബിസിനസ് മേഖലയിലെ മികച്ച മാനേജർമാരെ രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ പ്രോഗ്രാമിന് എ.ഐ.സി.ടി.ഇ. അംഗീകാരമുണ്ട്.
അപേക്ഷ ഓൺലൈനായി നൽകാം. വെബ്സൈറ്റിൽനിന്ന് ഫോം ഡൗൺലോഡ് ചെയ്തെടുത്ത് പൂരിപ്പിച്ചും അപേക്ഷ അയക്കാം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക .https://www.manage.gov.in/


Send us your details to know more about your compliance needs.