Let us do the

Mysore Regional Institute-Teaching Programs[21-04-2022]

So you can give your best WITHOUT CHANGE

മൈസൂരു റീജനൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽ അധ്യാപക പ്രോഗ്രാമുകൾ

എൻസിഇആർടിയുടെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്‌ഥാപനം മൈസൂരു റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനിലെ കോഴ്സുകൾ

1) ഇന്റഗ്രേറ്റഡ് ബിഎസ്‌സി ബിഎഡ് : 4 വർഷം. ബിഎസ്‌സി (ഫിസിക്‌സ്,കെമിസ്‌ട്രി, മാത്‌സ്) അഥവാ ബിഎസ്‌സി (കെമിസ്‌ട്രി, ബോട്ടണി, സുവോളജി), ബിഎഡ് എന്നീ 2 ബിരുദങ്ങൾക്കും തുല്യം. ബന്ധപ്പെട്ട വിഷയങ്ങൾ ഐച്‌ഛികമായി 50% എങ്കിലും മൊത്തം മാർക്കോടെ പ്ലസ്‌ടൂ ജയിച്ചവർക്ക് അപേക്ഷിക്കാം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 45%. ഫിസിക്കൽ സയൻസിനും ബയളോജിക്കൽ സയൻസിനും 40 സീറ്റ് വീതം

2) ഇന്റഗ്രേറ്റഡ് ബിഎ ബിഎഡ് : 4 വർഷം. ബിഎ, ബിഎഡ് എന്നീ 2 ബിരുദങ്ങൾക്കും തുല്യം. സയൻസ് / കൊമേഴ്സ് / ആർട്സ് വിഷയങ്ങൾ ഐച്‌ഛികമായി 50% എങ്കിലും മൊത്തം മാർക്കോടെ പ്ലസ്‌ടു ജയിച്ചവർക്ക് അപേക്ഷിക്കാം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 45%. 40 സീറ്റ്.

3) ഇന്റഗ്രേറ്റഡ് എംഎസ്‌സി എഡ്: ഫിസിക്‌സ്, കെമിസ്‌ട്രി, മാത്‌സ് ഇവയൊന്നിലെ എംഎസ്‌സിയും ബിഎഡും ഒരുമിച്ചു ലഭിക്കും. 6 വർഷം. സയൻസും മാത്‌സുമടങ്ങിയ പ്ലസ്‌ടു 50% എങ്കിലും മൊത്തം മാർക്കോടെ ജയിച്ചിരിക്കണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 45% മതി. മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്ക് 15 സീറ്റ് വീതം.

4)ബിഎഡ് : 2 വർഷം. 50% എങ്കിലും മാർക്കോടെ മാത്‌സ് /സയൻസ് അല്ലെങ്കിൽ സോഷ്യൽ സയൻസ് / ഹ്യുമാനിറ്റീസ് / കൊമേഴ്സ് ബാച്‌ലർ അഥവാ മാസ്റ്റർ ബിരുദം വേണം. സയൻസിലോ മാത്‌സിലോ സ്പെഷലൈസേഷനുള്ള എൻജി. ടെക്നോളജി ബിരുദവും പരിഗണിക്കും. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 45% മതി. മേൽസൂചിപ്പിച്ച സയൻസ്, ഹ്യൂമാനിറ്റീസ് സ്ട്രീമുകൾക്ക് 25 സീറ്റ് വീതം.

5)എംഎഡ്: 2 വർഷം. 50% എങ്കിലും മാർക് അഥവാ തുല്യഗ്രേഡോടെ ബിഎഡ്, ബിഎ ബിഎഡ്, ബിഎ എഡ്, ബിഎസ്‌സി ബിഎ‍ഡ്, ബിഎസ്‌സി എ‍ഡ്, ബിഎൽ എഡ്, ഡിഎൽഎഡും ആർട്സ് / സയൻസ് ബിരുദവും വേണം. 30 സീറ്റ്.
അജ്മേർ, ഭുവനേശ്വർ, ഭോപാൽ, ഷില്ലോങ് റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനവും ഈ സ്കീമിൽപ്പെടുമെങ്കിലും ദക്ഷിണേന്ത്യൻ സംസ്ഥാനക്കാർക്ക് മൈസൂരുവിലാണ് അവസരം.
കൂടുതൽ വിവരങ്ങളും മുൻ ചോദ്യക്കടലാസുകളും വെബ് സൈറ്റിൽ.
Website :https://cee.ncert.gov.in


Send us your details to know more about your compliance needs.