So you can give your best WITHOUT CHANGE
ബട്ലർ ടെക്നിക്കൽ വാഴ്സിറ്റിയിൽ ഒഴിവുകൾ
കാൻപുരിലെ ഹർകോർട് ബട്ലർ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ 43 ഒഴിവ്. ഓൺലൈൻ അപേക്ഷ ജൂലൈ 21 വരെ. തസ്തികകൾ: പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ, മെഡിക്കൽ ഓഫിസർ, വർക് ഷോപ് സൂപ്രണ്ട്, അസിസ്റ്റന്റ് വർക് ഷോപ് സൂപ്രണ്ട്, ലൈബ്രേറിയൻ, കംപ്യൂട്ടർ പ്രോഗ്രാമർ. വിവരങ്ങൾക്ക്: https://hbtu.ac.in/
സെബിയിൽ ഓഫീസർ
സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ ഓഫിസർ ഗ്രേഡ് എ (അസിസ്റ്റന്റ് മാനേജർ) അവസരം. 25 ഒഴിവുകൾ. ജൂലൈ 9 വരെ ഓൺലൈനായി അപേക്ഷിക്കാം. ലീഗൽ വിഭാഗത്തിലാണ് ഒഴിവ്. യോഗ്യത നിയമ ബിരുദം. അഡ്വക്കേറ്റ് ആയി 2 വർഷ പരിചയം അഭിലഷണീയം. 2023 മേയ് 31നു 30 വയസ്സ് കവിയരുത്. 2 ഘട്ടമായുള്ള ഓൺലൈൻ പരീക്ഷയും ഇന്റർവ്യൂവും അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. വിവരങ്ങൾക്ക് : https://www.sebi.gov.in/
Send us your details to know more about your compliance needs.