Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ -(03-06-2022)

So you can give your best WITHOUT CHANGE

ഹൈദരാബാദ് ചെസ്സിൽ 25 അപ്രന്റിസ്

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ (ഡി.ആർ.ഡി.ഒ.) കീഴിൽ ഹൈദരാബാദിലുള്ള സെന്റർ ഫോർ എനർജി സിസ്റ്റംസ് ആൻഡ് സയൻസസിൽ (ചെസ്) അപ്രന്റി സ്ഷിപ്പിന് അവസരം. ഗ്രാജുവേറ്റ് അപ്രന്റിസിന്റെ 10 ഒഴിവും ടെക്നീ ഷ്യൻ അപ്രന്റിസിന്റെ 15 ഒഴിവു മാണുള്ളത്. http://www.mhrdnats.gov.in/ എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം അപേക്ഷകർ. അപേക്ഷ https://rac.gov.in/index.php?lang=en&id=0  വഴി ഓൺലൈനായി നൽകണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഉൾപ്പെടെ വിശദവിവരങ്ങൾ https://www.drdo.gov.in/ എന്ന വെബ്സൈറ്റിൽ ലഭിക്കും.

പവർഗ്രിഡിൽ ഓഫീസർ ട്രെയിനി

ഗുഡ്ഗാവ് ആസ്ഥാനമായുള്ള പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ അസിസ്റ്റന്റ് ഓഫീസർ ട്രെയിനി (ലോ) തസ്തികയിൽ 9 ഒഴിവ് ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷകർ നിയമ ബിരുദാനന്തരബിരുദ പരീക്ഷയായ ക്ലാറ്റ് 2022 അഭിമുഖീകരിച്ചിരിക്കണം. ക്ലാറ്റ് പരീക്ഷയുടെയും ഗ്രൂപ്പ് ഡിസ്കഷന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും https://www.powergrid.in/ എന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: ജൂൺ 18.

നാഗ്പുർ എയിംസിൽ 34 അധ്യാപകർ

നാഗ്പൂരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ സിൽ അധ്യാപകതസ്തികകളിലെ 34 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിൽ പ്രൊഫസർ, അഡിഷണൽ പ്രൊ ഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ ഒഴിവുണ്ട്.

വിശദവിവരങ്ങളും അപേക്ഷാഫോമും  http://aiimsnagpur.edu.in/    എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ ഗൂഗിൾ ഫോം വഴി സമർപ്പിക്കണം. തുടർന്ന് സ്പീഡ്/ രജിസ്റ്റേർഡ് തപാലിലും ലഭിക്കണം. അപേക്ഷ ഗൂഗിൾ ഫോം വഴി ലഭി ക്കേണ്ട അവസാന തീയതി: ജൂൺ 27. സ്പീഡ്/ രജിസ്റ്റേർഡ് തപാലിൽ . ലഭിക്കേണ്ട അവസാന തീയതി ജൂലായ് 11

 


Send us your details to know more about your compliance needs.