So you can give your best WITHOUT CHANGE
കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളിലെ മാസ്റ്റേഴ്സ് പ്രോഗ്രാമിന് അപേക്ഷിക്കാം
കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ (ഡി.ടി.ഇ.) കീഴിലുള്ള എൻജിനിയറിങ് കോളേജുകളിലെ മാസ്റ്റേഴ്സ് പ്രോഗ്രാം (എം.ടെക്./എം.ആർക് / എം.പ്ലാൻ) പ്രവേശനത്തിന് അപേക്ഷിക്കാം.
യോഗ്യത
അപേക്ഷകരെ കേരളീയർ, കേരളീയേതരർ എന്ന രണ്ടുവി ഭാഗങ്ങളിലായി പരിഗണിക്കും. കേരള ഒറിജിൻ വിഭാഗക്കാർക്ക് കേരളൈറ്റ് പരിഗണന കിട്ടും.ഇവർക്ക് എല്ലാ സംവരണങ്ങൾക്കും അർഹതയുണ്ട്. ഈ വി ഭാഗത്തിൽ ഉൾപ്പെടാത്തവർ നോൺ കേരളൈറ്റ് വിഭാഗത്തിലായിരിക്കും. ഇവരെ സ്റ്റേറ്റ് മെരിറ്റ് സീറ്റിൽ മാത്രമേ പരിഗണിക്കുകയുള്ളൂ.
അപേക്ഷാർഥി എൻജിനിയറിങ്/ആർക്കിടെക്ചർ ബാച്ലർ പ്രോഗ്രാം മൊത്തം 60 ശതമാനം മാർക്കുവാങ്ങി ജയിച്ചിരിക്കണം. എസ്.ഇ.ബി.സി./ഒ.ഇ.സി. വിഭാഗക്കാർക്ക് 55 ശതമാനം മാർക്കുമതി. പട്ടികവിഭാഗക്കാർ യോഗ്യതാ കോഴ്സ് ജയിച്ചിരി ക്കണം.ഗേറ്റ് സ്ലോർ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഗേറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഗേറ്റ് യോഗ്യതയില്ലാത്ത കേരളീയരെ പരിഗണിക്കും. പിന്നെയും സീറ്റ് അവശേഷിക്കുന്ന പക്ഷം, ഗേറ്റ് യോഗ്യതയില്ലാത്ത കേരളീയേതരരെയും പരിഗണിക്കും.കൂടുതൽ വിവരങ്ങൾ വിവരങ്ങൾ www.admissions. dtekerala.gov.in ലെ എം.ടെ ക്. 2022 ലിങ്കിൽ അനുബന്ധം A-യിൽ ലഭ്യമാണ് .എ.എം.ഐ.ഇ.എ.എം.ഐ .ഇ.ടി.ഇ. പരീക്ഷ ബന്ധപ്പെട്ട മേഖലയിൽ ജയിച്ചവർക്കും അപേക്ഷിക്കാം. ബാധകമായ പരീക്ഷയിൽ സെഷൻ ബിയിൽ 55 ശതമാനം മാർക്ക് ഉണ്ടായിരിക്ക ണം. ഗേറ്റ് യോഗ്യതയും വേണം.
അപേക്ഷ www.admissions. dtekerala.gov.in ലെ ബന്ധപ്പെ ട്ട ലിങ്ക് വഴി സെപ്റ്റംബർ ഏഴു വരെ നൽകാം. ഫൈനൽ സെമസ്റ്റർ പരീക്ഷ എഴുതിയിരിക്കുന്നവർക്കും വ്യവസ്ഥകൾക്കു വിധേയമായി അപേക്ഷിക്കാം. സെമസ്റ്റർ 6 (എൻജിനിയറിങ്)/8 (ആർക്കിടെക്ചർ) വരെയുള്ള എല്ലാ വിഷയങ്ങളും അവർ ജയിച്ചിരിക്കണം.
Send us your details to know more about your compliance needs.