So you can give your best WITHOUT CHANGE
ജാം ഫെബ്രുവരി 12-ന് അപേക്ഷ സെപ്റ്റംബർ 7 മുതൽ
വിവിധ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (ഐ.ഐ.ടി.കൾ) നടത്തു ന്ന പോസ്റ്റ് ബാച്ചിലർ പ്രോഗ്രാമുകളിലെ 2023- 24 ലെ പ്രവേശനത്തിനാണ് ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് (ജാം) മുഖ്യമായും നടത്തു ന്നത്.പാലക്കാട്, ഭിലായ്, ഭുവനേശ്വർ, ബോംബെ, ഡൽഹി, ധൻബാദ്, ഗാന്ധിനഗർ, ഗുവാഹാട്ടി, ഹൈദരാബാദ്, ഇൻഡോർ, ജമ്മു, ജോധ്പുർ, കാൺപുർ, ഖരഗ്പുർ, മദ്രാസ്, മാണ്ഡി, പട്ന, റൂർഖി, റോപാർ, തിരുപ്പതി, വാരണാസി എന്നീ ഐ.ഐ.ടി.കളിലെ വിവിധ പോസ്റ്റ് ബാച്ചിലർതല കോഴ്സു കളിൽ 3000-ൽ പരം സീറ്റുകളാണ് ജാം 2023 പരിധിയിൽ ഉള്ളത്.
അപേക്ഷ: 2022 സെപ്റ്റംബർ 7 മുതൽ 2022 ഒക്ടോബർ 11 വരെ
https://jam.iitg.ac.in/ ഓൺലൈൻ ആയി അപേക്ഷ നൽകാം. ഒരു പേപ്പറിന്, പട്ടിക, ഭിന്നശേഷി വിഭാഗക്കാർ, വനിതകൾ എന്നിവർ 900 രൂപ പരീക്ഷാഫീസ് നൽകണം. മറ്റുള്ളവർ 1800 രൂപയും. രണ്ട് പേപ്പറിനുള്ള അപേക്ഷാ ഫീസ് യഥാക്രമം 1250/2500 .
പരീക്ഷാഫലം 2023 മാർച്ച് 22 ന് പ്രതീക്ഷിക്കാം. ഫലം വന്ന ശേഷം, റാങ്ക് പട്ടികയിലുള്ളവർ 2023 ഏപ്രിൽ 11 മുതൽ 2023 ഏപ്രിൽ 25 വരെ പ്ര വേശനത്തിനായി ജാം വെബ്സൈറ്റ് വഴി അപേക്ഷിക്കേണ്ടതുണ്ട്. ഗുവാഹാട്ടി ഐ.ഐ.ടി. ആണ് ജാം 2023 സംഘാടക സ്ഥാപനം.
Send us your details to know more about your compliance needs.