Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (29-01-2026)

So you can give your best WITHOUT CHANGE

ആദായ നികുതി വകുപ്പിൽ 97 സ്പോർട്‌സ് ഒഴിവുകൾ

ഇൻകം ടാക്സ് ഡിപ്പാർട്‌മെൻ്റിൽ കായിക താരങ്ങൾക്ക് അവസരം. മുംബൈ റീജനു കീഴിലായി 97 ഒഴിവ്. ജനുവരി 31 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യതയുൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക്: www.incometaxmumbai.gov.in  

ഇന്ത്യ പ്രസ്സിൽ 26 അപ്രന്റിസ് ഒഴിവുകൾ

കൊൽക്കത്തയിലെ ഗവൺമെന്റ് ഓഫ് ഇന്ത്യ പ്രസ്സിൽ അപ്രന്റിസ്ഷിപ്പിന് അവസരം. വിവിധ വിഭാഗങ്ങളിലായി 26 ഒഴിവ്. ഫെബ്രുവരി13 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ www.mohua.gov.in  എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

കോർഡൈറ്റ് ഫാക്ടറി: 50 കെമിക്കൽ പ്രോസസ് വർക്കർ ഒഴിവുകൾ

മ്യൂണിഷൻസ് ഇന്ത്യ ലിമിറ്റഡിൻ്റെ യൂണിറ്റായ തമിഴ്‌നാട് നീലഗിരി അറുവൻകാട് കോർഡൈറ്റ് ഫാക്ടറിയിൽ 50 കെമിക്കൽ പ്രോസസ് വർക്കർ ഒഴിവ്. കരാർ നിയമനം. കൂടുതൽ വിവരങ്ങൾക്ക്: https://munitionsindia.in 


Send us your details to know more about your compliance needs.