So you can give your best WITHOUT CHANGE
തൊഴിലധിഷ്ഠിത കോഴ്സുകളിൽ 12 തൊഴിൽ നൈപുണി വികസനവിഷയങ്ങൾ പഠിപ്പിക്കും
വിദ്യാർഥികളെ തൊഴിൽ സജ്ജരാക്കാൻ രാജ്യത്തെ എല്ലാ തൊഴിലധിഷ്ഠിത കോഴ്സുകളിലും 12 തൊഴിൽ നൈപുണി വികസനവിഷയങ്ങൾ കൂ ട്ടിച്ചേർക്കാൻ തീരുമാനം. എല്ലാ തൊഴിലധിഷ്ഠിത വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും നിലവിലുള്ള പത്തുശതമാനംവരെ നൈപുണി അധിഷ്ഠിത കോഴ്സുകളുടെ ഭാഗമായാണ് പുതിയ വിഷയങ്ങൾ പഠിപ്പിക്കുക. അടിസ്ഥാന ഇംഗ്ലീഷ്, സംരംഭകത്വം, ഉപഭോക്തൃസേവനം, ഡിജിറ്റൽ സാക്ഷരത, ലിംഗസമത്വം, വൈവിധ്യം തുടങ്ങിയവയാണവ. ഡ്രോൺ ടെക്നോളജി, ഇലക്ട്രിക് വാഹനപഠനം, ഇന്റർനെറ്റ് ഓഫ് തിങ്സ് തുടങ്ങി 300-ഓളം കോഴ്സുകൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. കൂടാതെ, കോഴ്സ് ദൈർഘ്യവും ഘടനയും അനുസരിച്ച് യഥാക്രമം 120 മണിക്കൂർ, 90 മണി ക്കൂർ, 60 മണിക്കൂർ, 30 മണിക്കൂർ ദൈർഘ്യമുള്ള നാല് ദേശീയ ഒക്യുപേഷണൽ സ്റ്റാൻഡേഡുകൾക്ക് (എൻ.ഒ.എസ്.) ദേശീയ നൈപുണി വികസന കോർപ്പറേഷൻ രൂപം നൽകിയിട്ടുണ്ട്.
Send us your details to know more about your compliance needs.