So you can give your best WITHOUT CHANGE
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ജിഎസ്ടി കോഴ്സിന് അപേക്ഷ ക്ഷണിച്ചു
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ പോസ്റ്റ് ഗ്രാറ്റ് ഡിപ്ലോമ ഇൻ ജിഎസ്ടി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് അടിസ്ഥാനയോഗ്യത. ജിഎസ്ടി നിയമം, ചട്ടം, അക്കൗണ്ടിംഗ് എന്നിവയിൽ നൈപുണ്യവും ടാക്സ് പ്രാക്ടീഷണർ ആകുന്നതിലേക്കുമുള്ള വൈദഗ്ധ്യവും നേടുന്നതിനു സഹായകരമാകുന്ന രീതിയിലാണ് കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഒരു വർഷത്തെ കോഴ്സിൽ 150 മണിക്കൂർ പരിശീലനമാണു ലഭിക്കുക. ക്ലാസും ഓൺലൈൻ ഓഫ് ലൈൻ ഹൈബ്രിഡ് ക്ലാസുകൾ ലഭ്യമാണ്. വിദ്യാർഥികൾ, സർക്കാർ അർധസർക്കാർ, പൊതുമേഖലാ ജീവനക്കാർ, പ്രവാസികൾ, റിട്ടയർ ചെയ്തവർ, മുതിർന്ന പൗരന്മാർ എന്നിവർ ഉൾപ്പെട്ട 14 വിഭാഗങ്ങൾക്ക് ഫീസ് ഇളവുണ്ട്. വിവരങ്ങൾക്ക്: 0471-2596980, 2590880, 9746683106. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് https://www.gift.res.in/
സെറ്റ്: അപേക്ഷ 10 വരെ
ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്ട്രേഷൻ 10 വരെ നീട്ടി. ഓൺലൈൻ രജിസ്ട്രേഷൻ വിവരങ്ങളിൽ മാറ്റം വരുത്തണമെങ്കിൽ 13, 14, 15 തീയതികളിൽ അവസരമുണ്ട്. നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ സർട്ടിഫിക്കറ്റിന്റെ അസൽ (2022 മാർച്ച് 31നും 2023 മെയ് 15നും ഇടയിൽ ലഭിച്ചതായിരിക്കണം) സെറ്റ് പാസായാൽ ഹാജരാക്കണം.
എം.ബി.എ.: അപേക്ഷ മേയ് 22-ന്
കേരള സർവകലാശാലയ്ക്കുകീഴിൽ കാര്യവട്ടം ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരളയിൽ (ഐ.എം.കെ.), മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ.) പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. എം.ബി.എ. -ജനറൽ, ട്രാവൽ ആൻഡ് ടൂറിസം, ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് എന്നിവയിലേക്കാണ് പ്രവേശനം. യോഗ്യത 10+2+3 പാറ്റേണിൽ നേടിയ ബിരുദം. 2023-ലെ കെമാറ്റ്, കാറ്റ്, സിമാറ്റ് സ്കോർ വേണം. അപേക്ഷ ഓൺലൈൻ വഴി മേയ് 22-ന് രാത്രി 11 വരെ നൽകാം. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക https://admissions.keralauniversity.ac.in/
IIM അമൃത്‌സർ: മേയ് 18 വരെ അപേക്ഷിക്കാം
അമൃത്‌സറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ 21 ഒഴിവ്. റഗുലർ/കരാർ നിയമനം. മേയ് 18വരെ ഓൺലൈനായി അപേക്ഷിക്കാം. അവസരങ്ങൾ: മാനേജർ, ഡപ്യൂട്ടി മാനേജർ, ജൂനിയർ മാനേജർ, അസോഷ്യേറ്റ്, ജൂനിയർ അസോഷ്യേറ്റ്, സീനിയർ അസോഷ്യേറ്റ്, പ്രോഗ്രാമർ. ബിരുദം/പിജി ബിരുദമാണു യോഗ്യത. പരിചയവും വേണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് നോക്കുക https://www.iimamritsar.ac.in/
കൊൽക്കത്ത ഷിപ് റിപയർ മാനേജർ ഒഴിവ്
സിഎസ്എൽ കൊൽക്കത്ത ഷിപ് റിപയർ യൂണിറ്റിൽ ഡപ്യൂട്ടി അസിസ്റ്റന്റ് മാനേജറുടെ 7 ഒഴിവ്. ഓൺലൈൻ അപേക്ഷ മേയ് 20 വരെ. അവസരങ്ങൾ: ഡപ്യൂട്ടി മാനേജർ (നേവൽ ആർക്കിടെക്റ്റ്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ), അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ, ഫിനാൻസ്, സേഫ്റ്റി). വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://cochinshipyard.in/
Send us your details to know more about your compliance needs.