So you can give your best WITHOUT CHANGE
പി.ജി. ഡിപ്ലോമ ഇൻ ഇൻറഗ്രേറ്റഡ് ജെറിയാട്രിക് കെയർ
കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ കീഴിലെ സ്വയംഭരണ സ്ഥാപനമായ, ന്യൂഡൽഹി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ഡിഫൻസ് (എൻ.ഐ.എസ്.ഡി.), 2022-23-ൽ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇൻറഗ്രേറ്റഡ് ജെറിയാട്രിക് കെയർ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. വീടുകൾ, ആശുപത്രികൾ, വിശേഷാൽ നഴ്സിങ് ഹോമുകൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ കഴിയുന്ന പ്രായമായവരുടെ ആരോഗ്യപരിപാലനം, സംരക്ഷണം, കരുതൽ തുടങ്ങിയവ മെച്ചപ്പെടുത്തുവാനുള്ള രീതികളുമായി ബന്ധപ്പെട്ട പഠനമേഖലയാണ് ജെറിയാട്രിക് കെയർ. അപേക്ഷകർക്ക് ഏതെങ്കിലും വിഷയത്തിലെ ബാച്‌ലർ ബിരുദം വേണം. സോഷ്യൽ സയൻസസ് (സോഷ്യോളജി, സോഷ്യൽവർക്ക്/ സോഷ്യൽ വെൽഫെയർ, ആന്ത്രോപ്പോളജി, സൈക്കോളജി), നഴ്സിങ്, ഹോം സയൻസ്, ബന്ധപ്പെട്ട മേഖലകളിലെ ബിരുദം/തത്തുല്യ യോഗ്യത അഭികാമ്യം. ഏജ് കെയർ ഓർഗനൈസേഷനുകളിൽ ജോലിചെയ്തതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ്/പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണനയുണ്ട്. പ്രവേശന വിജ്ഞാപനതീയതിയിൽ പ്രായം 21-നും 40-നും ഇടയ്ക്കായിരിക്കണം (ജനുവരി ആറിനാണ് വിജ്ഞാപനം വന്നത്). അപേക്ഷാ ഫോം വെബ്സൈറ്റിൽ നിന്നും ഡൗൺലോഡു ചെയ്തെടുക്കാം. പൂരിപ്പിച്ച അപേക്ഷ, വിജ്ഞാപനം പ്രസിദ്ധപ്പെടുത്തി 21 ദിവസത്തിനകം സ്ഥാപനത്തിൽ ലഭിക്കണം. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ http://www.nisd.gov.in/
Send us your details to know more about your compliance needs.