Let us do the

Exam Notification-[19-02-2022]

So you can give your best WITHOUT CHANGE

ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് പ്രവേശനം .ഇപ്പോൾ അപേക്ഷ സമര്‍പ്പിക്കാം.

പ്ലസ് ടുവിനുശേഷം, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് പഠനം ആഗ്രഹിക്കുന്നവര്‍ക്ക് 3വര്‍ഷ ദൈര്‍ഘ്യമുള്ള ബിഎസ്സി - ഹോസ്പിറ്റാലിറ്റി & ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്‍ പ്രോഗ്രാമിലേക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന ദേശീയ പൊതുപ്രവേശനപരീക്ഷയായ 'എന്‍സിഎച്ച്എം-ജെഇഇ' വഴിയാണ് , പ്രവേശനം.സ്വകാര്യമേഖലയിലെ 29 ഉള്‍പ്പെടെ, ദേശീയതലത്തിലെ 78 ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ പ്രവേശനത്തിന്, എന്‍സിഎച്ച്എം-ജെഇഇ പരീക്ഷയിലെ റാങ്കാണ് , പരിഗണിക്കുക.

ആര്‍ക്കൊക്കെ അപേക്ഷിക്കാം
പ്ലസ്ടുവിന് ഏതു സ്ട്രീമില്‍ പഠിച്ചവര്‍ക്കും ഇപ്പോള്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാനവസരമുണ്ട്. അപേക്ഷകര്‍ക്ക്,2022 ജൂലൈ ഒന്നിനു 25 വയസ്സ് കവിയരുത്.പട്ടിക ജാതി/വര്‍ഗ്ഗ വിഭാഗക്കാര്‍ക്കും ഭിന്നശേഷി വിഭാഗക്കാര്‍ക്കും 28 വയസ്സു വരെ അപേക്ഷിക്കാം.സംവരണം
സര്‍ക്കാരിന്റെ സംവരണ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ്, പ്രവേശന നടപടിക്രമം.ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ സീറ്റ് സംവരണമുണ്ട്.പിന്നാക്കജാതിക്കാരെ പരിഗണിക്കുന്നത്,www.ncbc.nic.in എന്ന കേന്ദ്രസര്‍ക്കാര്‍ സൈറ്റിലെ ലിസ്റ്റ് അനുസരിച്ചാണ്.

വെബ്‌സൈറ്റ്:-
www.orientalschool.com

സംശയ നിവാരണങ്ങള്‍ക്ക്
nchm@nta.ac.in.

അപേക്ഷാ സമര്‍പ്പണത്തിന്
https://nchmjee.nta.nic.in


Send us your details to know more about your compliance needs.