Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (26-06-2026)

So you can give your best WITHOUT CHANGE

അസം സെൻട്രൽ യൂണിവേഴ്സിറ്റിയിൽ 124 അധ്യാപക ഒഴിവുകൾ

അസം സെൻട്രൽ യൂണിവേഴ്സിറ്റിയിൽ അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിൽചർ, ദിഫു കാമ്പസുകളിലായി 124 ഒഴിവുണ്ട്. വിവിധ വിഷയങ്ങളിലാണ് ഒഴിവ്. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 10. വിശദവിവരങ്ങൾക്ക് https://www.aus.ac.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

വീവേഴ്സ് സർവീസ് സെൻ്ററിൽ 29 ഒഴിവുകൾ

കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന് കീഴിലുള്ള വീവേഴ്‌സ് സർവീസ് സെന്ററിൽ, വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 29 ഒഴിവുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായിരിക്കും നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 3. വിശദവിവരങ്ങൾക്ക്: https://handlooms.nic.in/ 


Send us your details to know more about your compliance needs.