So you can give your best WITHOUT CHANGE
ഗസ്റ്റ് ഫാക്കൽറ്റി തസ്തികയിലേക്ക് അപേക്ഷിക്കാം
കേരള സർക്കാർ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) അക്കൗണ്ടൻസി/ഫിനാൻസ് വിഷയത്തിൽ ഗസ്റ്റ് ഫാക്കൽറ്റി താത്കാലിക തസ്തികയിലേക്ക് അപേക്ഷിക്കാം. 60 ശതമാനം മാർക്കോടെ എം.കോം./എം.ബി.എ. (ഫിനാൻസ്) ബിരുദവും നെറ്റും ഒരു വർഷം യു.ജി./ പി.ജി. അഫിലിയേറ്റഡ് കോളേജുകളിലെ ക്ലാസുകളിൽ അധ്യാപന പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പിഎച്ച്.ഡി. അഭികാമ്യം. യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതമുള്ള വിശദമായ അപേക്ഷകൾ ഡയറക്ടർ, കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം -14 എന്ന വിലാസത്തിൽ 24-ന് മുമ്പ് അയയ്ക്കണം. വിവരങ്ങൾക്ക്: 0471- 2327707. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക www.kittsedu.org
Send us your details to know more about your compliance needs.