So you can give your best WITHOUT CHANGE
ബാങ്ക് ഓഫ് ബറോഡ: 627 ഒഴിവുകൾ
ബാങ്ക് ഓഫ് ബറോഡയിൽ വിവിധ വിഭാഗങ്ങളിലായി 627 ഒഴിവ്. പ്രഫഷനൽ, സ്പെഷലിസ്റ്റ് ഓഫിസർ വിഭാഗങ്ങളിലാണ് അവസരം. ജോലിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. റഗുലർ, കരാർ നിയമനങ്ങളാണ്. ജൂലൈ 2 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.bankofbaroda.in
വ്യോമസേനയിൽ അഗ്നിവീർ അവസരം
ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ (Agniveer Vayu Intake 02/2025)സിലക്ക്ഷൻ ടെസ്റ്റിന് അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം. ജൂലൈ 8 മുതൽ 28 വരെ ഓൺലൈനായി അപേക്ഷിക്കാം. ഇത് കമ്മിഷൻഡ് ഓഫിസർ/പൈലറ്റ്/നാവിഗേറ്റർ/എയർമെൻ തസ്‌തികകളിലേക്കുള്ള തിരഞ്ഞെടുപ്പല്ല. വിശദമായ വിജ്‌ഞാപനം https://Agnipathvayu.cdac.in, https://careerindianairforce.cdac.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. സഹായത്തിനായി 91884 31093 എന്ന നമ്പറിലും ബന്ധപ്പെടാം.
Send us your details to know more about your compliance needs.