Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ -(08-06-2022)

So you can give your best WITHOUT CHANGE

ഐ.ടി.ബി.പിയിൽ179 എ.എസ്.ഐ./കോൺസ്റ്റബിൾ

സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം

ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സിൽ 179 ഒഴിവ്. ഹെഡ് കോൺസ്റ്റബിൾ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ തസ്തികയിലാണ് അവസരം. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://recruitment.itbpolice.nic.in/ എന്ന വെബ്സൈറ്റ് കാണുക. അപേക്ഷകൾ ജൂൺ എട്ടുമുതൽ സമർപ്പിക്കാം. അപേക്ഷാഫീസ് 100 രൂപ. എസ്.സി./എസ്.ടി./വനിതകൾ/വിമുക്തഭടന്മാർ എന്നിവർക്ക് ഫീസില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂലായ് 7.

ഇലക്ട്രോണിക്സ് കോർപ്പറേഷനിൽ 40 ട്രേഡ്സ്മാൻ

കേന്ദ്ര ആണവോർജ മന്ത്രാലയത്തിനുകീഴിൽ ഹൈദരാബാദിലുള്ള ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (ഇ.സി.ഐ.എൽ.) ട്രേഡ്സ്മാൻ-ബി തസ്തികയിലെ 40 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിൽ ഒഴിവുണ്ട്.
ഒഴിവുകൾ: ഇലക്ട്രോണിക് മെക്കാനിക്/ ആർ. ആൻഡ് ടി.വി. 11, ഫിറ്റർ-12, ഇലക്ട്രീഷ്യൻ-3, മെഷീനിസ്റ്റ്-10, ടർണർ 4.
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. വിശദവിവരങ്ങൾ https://www.ecil.co.in/ എന്ന വെബ്സൈറ്റിൽ ലഭിക്കും.
അവസാന തീയതി: ജൂൺ 25.

കുസാറ്റിൽ 59 അധ്യാപകർ

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ വിവിധ വകുപ്പുകളിലേക്കുള്ള അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ എന്നീ തസ്തികകളിലേക്കാണ് നിയമനം. ഓൺലൈനായി അപേക്ഷിക്കണം. 59 ഒഴിവാണുള്ളത്.ഓൺലൈൻ അപേക്ഷ സ്വീകരി ക്കുന്ന അവസാന തീയതി: ജൂൺ 24.
അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 1.വെബ്സൈറ്റ് :https://recruit.cusat.ac.in/

ഐ.ഡി.ബി.ഐ. ബാങ്കിൽ 1544 എക്സിക്യുട്ടീവ് അസി. മാനേജർ
ബിരുദധാരികൾക്ക് അപേക്ഷിക്കാം 

കേരളത്തിലും പരീക്ഷാകേന്ദ്രം

ഐ.ഡി.ബി.ഐ. ബാങ്കിൽ എക്സിക്യുട്ടീവിന്റെ 1044 ഒഴിവിലേക്കും അസിസ്റ്റന്റ് മാനേജരുടെ 500 ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു. എക്സിക്യുട്ടീവിന്റെ ഒഴിവുകളിൽ കരാർ നിയമനമാണ്. അസിസ്റ്റന്റ് മാനേജരുടെ ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ബാങ്കിങ് ആൻഡ് ഫിനാൻസിൽ പോസ്റ്റ് ഗ്രാറ്റ് ഡിപ്ലോമ വഴിയായിരിക്കും.എക്സിക്യുട്ടീവ് തസ്തികയിലേക്ക് ഓൺലൈൻ പരീക്ഷ, ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ ടെസ്റ്റ് എന്നിവയാണ് ഉണ്ടാവുക. അസിസ്റ്റന്റ് മാനേജർ തിരഞ്ഞെടുപ്പിന് ഇവയ്ക്ക് പുറമേ അഭിമുഖം കൂടി ഉണ്ടാവും. തിരഞ്ഞെടുക്കപ്പെടുന്നവർ നൽകണ്ട സർവീസ് ബോണ്ട് ഉൾപ്പെടെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ. അപേക്ഷ http://www.idbibank.in/ വഴി ജൂൺ 17 വരെ നൽകാം.


Send us your details to know more about your compliance needs.