Let us do the

TANCET 2022 -Exam Notification-[30-03-2022

So you can give your best WITHOUT CHANGE

ടാൻസെറ്റ്: തമിഴ്നാട്ടിൽ പ്രഫഷനൽ പിജി കോഴ്സുകൾക്ക് പൊതുപ്രവേശനപരീക്ഷ

തമിഴ്നാട്ടിലെ എംബിഎ, എംസിഎ, എംഇ, എംടെ ക്, എംആർക്, എംപ്ലാൻ എന്നീ പോസ്റ്റ് Graduate പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ചെന്നൈ അണ്ണാ സർവകലാശാല പൊതു പ്രവേശനപ്പരീക്ഷ നടത്തും. (TANCET- 2022: Tamil Nadu Common Entrance Test). ഓൺലൈൻ റജിസ്ട്രേഷൻ ഏപ്രിൽ 18 വരെ തമിഴ്നാട് സർക്കാരിനു വേണ്ടി സർവകലാശാല ഈ ടെസ്റ്റ് നടത്തുന്നു. യൂണിവേഴ്സിറ്റി വകുപ്പുകൾ, യൂണിവേഴ്സിറ്റി / സർക്കാർ / എയ്ഡഡ് കോളജുകൾ (എൻജിനീയറിങ് / ആർട്സ് & സയൻസ്), സ്വാശ്രയകോളജുകൾ എന്നിവയിൽ തമിഴ്നാട്ടി ലുള്ള സീറ്റുകളാണ് ടെസ്റ്റ് ലക്ഷ്യമിടുന്നത്. കേരളം അടക്കമുള്ള ഇതരസംസ്ഥാനക്കാർക്കും ടെസ്റ്റ് എഴുതാം . പക്ഷേ പ്രവേശനാർഹത അഡ്മിറ്റിങ് അധികാരികളുടെ തീരുമാനത്തിനു വിധേയമാണ്.
വിശദാംശങ്ങളും റജിസ്ട്രേഷൻ സൗകര്യവും https://tancet.annauniv.edu/tancet/index.html വെബ്സൈറ്റിൽ ലഭിക്കും.

സംശയ പരിഹാരത്തിന്:
The Secretary (TANCET), Centre for Entrance Examinations, Anna University, Chennai-600025; (ഫോൺ : 044 22358289; tancetau@gmail.com.


Send us your details to know more about your compliance needs.