So you can give your best WITHOUT CHANGE
മാത്തമാറ്റിക്സിൽ മാസ്റ്റേഴ്സ് ഡോക്ടറൽ സ്കോളർഷിപ്: അപേക്ഷ ഏപ്രിൽ 5 വരെ
മാത്തമാറ്റിക്സിലെ ഉപരിപഠനഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര അണുശക്തി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ് എൻബിഎച്ച്എം (നാഷനൽ ബോർഡ് ഓഫ് ഹയർ മാത്തമാറ്റിക്സ്). ഡോക്ടറൽ 2023, മാസ്റ്റേഴ്സ് 2022-23 എന്നീ സ്കോളർഷിപ്പുകൾ നൽകുന്നതിന് ബോർഡ് ഏപ്രിൽ 29ന് 10.30 മുതൽ 3 മണിക്കൂർ പൊതു ടെസ്റ്റ് നടത്തും. മേയ്-ജൂൺ സമയത്ത് ഇന്റർവ്യൂവുമുണ്ട്. ഏതെങ്കിലുമൊരു സ്കോളർഷിപ്പിനോ രണ്ടും കൂടിയോ ശ്രമിക്കാം. ഇന്റർവ്യൂവിന് മാസ്റ്റേഴ്സ് / ഡോക്ടറൽ വിഭാഗങ്ങൾക്കായി 2 ഷോർട്ലിസ്റ്റുകളുണ്ടായിരി ക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി ഉൾപ്പെടെ 51 പരീക്ഷാകേന്ദ്രങ്ങളുണ്ടാകും. ഏപ്രിൽ 5 വരെ അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക്: www.nbhmexams.in & www.imsc.res.in. വെബ്സൈറ്റുകൾ സന്ദർശിക്കുക. ഇമെയിൽ knr@imsc.res.in
Send us your details to know more about your compliance needs.