Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (08-03-2023)

So you can give your best WITHOUT CHANGE

ഗസ്റ്റ് അധ്യാപക നിയമനം: മാർച്ച് 14-ന്

കാലിക്കറ്റ് സർവകലാശാലാ സി.സി.ഐ.ടി. സെന്ററിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. എം.എസ്സി., എം.സി.എ. യോഗ്യതയുള്ളവർ 14-ന് രാവിലെ 10-ന് സി.സി.എസ്.ഐ.ടി. ഓഫീസിൽ ഹാജരാകണം. നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. ഫോൺ 0494 2407417.

ഇ.സി.എച്ച്.എസ്. പോളിക്ലിനിക്കുകളിൽ 157 ഒഴിവ്

എക്സ്സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീമിൽ (ECHS) വിവിധ മെഡിക്കൽ, പാരാമെഡിക്കൽ, നോൺ-മെഡിക്കൽ സ്റ്റാഫ് തസ്തികകളിലായി 157 ഒഴിവ്. ഇ.സി.എച്ച്.എസ്. തിരുവനന്തപുരം സ്റ്റേഷൻ ഹെഡ് ക്വാർട്ടേഴ്സിന്റെ കീഴിലുള്ള പോളിക്ലിനിക്കുകളിലാണ് അവസരം: പ്രായം, യോഗ്യത, ശമ്പളം, പ്രവൃത്തി പരിചയം എന്നിവയടങ്ങിയ വിശദവിജ്ഞാപനം വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ: നിർദിഷ്ടമാതൃകയിൽ അപേക്ഷ തയ്യാറാക്കി അനുബന്ധരേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം സ്റ്റേറ്റ് ഹെഡ്ക്വാർ (ഇ.സി.എച്ച്.എസ്.), പാങ്ങോട്, തിരുമല-പി.ഒ., തിരുവനന്തപുരം 695006 എന്ന വിലാസത്തിൽ മാർച്ച് 25- ന് മുൻപായി ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://echs.gov.in/


Send us your details to know more about your compliance needs.