So you can give your best WITHOUT CHANGE
മാസ്റ്റർ ഓഫ് സയൻസ് ഇൻ മെഡിക്കൽ ലബോറട്ടറി ടെക്നോളജി
കേരളത്തിൽ തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ്, സ്വകാര്യ സ്വാശ്രയ കോളേജായ കോഴിക്കോട് മിംസ് കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസസ് എന്നിവയിൽ നടത്തുന്ന മാസ്റ്റർ ഓഫ് സയൻസ് ഇൻ മെഡിക്കൽ ലബോറട്ടറി ടെക്നോളജി (എം.എസ്സി. എം.എൽ.ടി.) പ്രോഗ്രാമിലെ മെറിറ്റ് സീറ്റുകളിലെ 2022-23 പ്രവേശനത്തിന്, മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടറേറ്റ് അപേക്ഷ ക്ഷണിച്ചു. രണ്ടുവർഷമാണ് കോഴ്സ് ദൈർഘ്യം. പ്രവേശനവുമായി ബന്ധപ്പെട്ട നടപടികൾ ലാൽ ബഹാദൂർ ശാസ്ത്രി സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി വെബ്സൈറ്റ് വഴിയായിരിക്കും. മൈക്രോബിയോളജി, ബയോകെമിസ്ട്രി, പാത്തോളജി എന്നീ സ്പെഷ്യലൈസേഷനുകളിലാണ് പ്രോഗ്രാം. അപേക്ഷകർ ബി.എസ്സി. (എം.എൽ.ടി.) മൊത്തം 55 ശതമാനം മാർക്കോടെ ജയിച്ചിരിക്കണം. അപേക്ഷ നൽകേണ്ട അവസാന തീയതിയിൽ യോഗ്യത നേടണം. ഉയർന്ന പ്രായപരിധി, പ്രവേശന വിജ്ഞാപന തീയതിയിൽ 40 വയസ്സാണ്. സർവീസ് ക്വാട്ട അപേക്ഷകർക്ക് 49 വയസ്സും. അപേക്ഷ വെബ്സൈറ്റ് വഴി ജൂൺ 10 വരെ നൽകാം. അപേക്ഷാ ഫീസ് 1200 രൂപ (പട്ടികവിഭാഗക്കാർക്ക് 600 രൂപ). ഓൺലൈൻ ആയോ, വെബ്സൈറ്റിൽ രൂപപ്പെടുത്തി ഡൗൺലോഡ് ചെയ്തെടുക്കാവുന്ന ചലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്ക് ശാഖയിലോ അടയ്ക്കാം. സർവീസ് വിഭാഗക്കാർ ട്രഷറിയിലാണ് അപേക്ഷാഫീസ് അടയ്ക്കേണ്ടത്. എൽ.ബി.എസ്. സെന്റർ റാങ്ക് പട്ടിക തയ്യാറാക്കി അലോട്മെന്റ് നടത്തും. വിശദാംശങ്ങൾ അടങ്ങുന്ന പ്രോസ്പക്ടസ് വെബ്സൈറ്റിൽനിന്നും ഡൗൺലോഡു ചെയ്യാം https://lbscentre.in/
Send us your details to know more about your compliance needs.