Let us do the

Apply for Pragati Scholarship (06-01-2023)

So you can give your best WITHOUT CHANGE

പ്രഗതി സ്കോളർഷിപ്പിന് അപേക്ഷിക്കാം

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ പെൺകുട്ടികൾക്കുള്ള എ.ഐ.സി.ടി.ഇ. (ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ) യുടെ പ്രഗതി സ്ലോളർഷിപ്പുകൾക്ക് അപേക്ഷിക്കാം. ജനുവരി 17 നകം വെബ്സൈറ്റ് വഴി അപേക്ഷിക്കണം. എ.ഐ.സി.ടി.ഇ.യുടെ അംഗീകാരമുള്ള ഏതെങ്കിലും സ്ഥാപനത്തിൽ ബിരുദ, ഡിപ്ലോമ കോഴ്സിൽ ആദ്യവർഷം പഠിക്കുന്നവർ, ലാറ്ററൽ എൻട്രി വഴി രണ്ടാംവർഷം പ്രവേശനം നേടിയവർ തുടങ്ങിയവർക്ക് അപേക്ഷിക്കാം. ഒരു കുടുംബത്തിൽനിന്ന് പരമാവധി രണ്ടു പെൺകുട്ടികൾക്ക് അപേക്ഷിക്കാം. പ്രതിവർഷം എട്ടു ലക്ഷത്തിൽ താഴെയായിരിക്കണം കുടുംബവരുമാനം (വിവാഹിതയാണെങ്കിൽ മാതാപിതാക്കളുടെയും ഭർത്താവിന്റെയും വരുമാനം കണക്കാക്കി ഉയർന്നത് ഏതാണോ അതാണ് സ്വീകരിക്കുക). അക്കാദമിക് മെറിറ്റ് പരിഗണിക്കും. വിദ്യാർഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവി നൽകുന്ന സർട്ടിഫിക്കറ്റ്, വിദ്യാർഥിയുടെ പേരിലുള്ള ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിന്റെ പാസ്ബുക്ക് കോപ്പി ഉൾപ്പെടെയുള്ളവ നൽകണം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് https://scholarships.gov.in/ | https://www.aicte-pragati-saksham-gov.in/

 


Send us your details to know more about your compliance needs.