Let us do the

PG Diploma at Plantation Management Institute (24-06-2023)

So you can give your best WITHOUT CHANGE

പ്ലാന്റേഷൻ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പി.ജി. ഡിപ്ലോമ 

ബെംഗളൂരുവിലെ, കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റേഷൻ മാനേജ്മെന്റ് (IIPM), പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെന്റ് ഫുഡ് പ്രോസസിങ് ആൻഡ് ബിസിനസ് മാനേജ്മെന്റ് (PGDM-FPBM) പ്രവേശനത്തിന് (2023-25) അപേക്ഷ ക്ഷണിച്ചു. രണ്ടുവർഷ ദൈർഘ്യമുള്ള ഈ റെസിഡൻഷ്യൽ പ്രോഗ്രാമിന് എ.ഐ.സി.ടി.ഇയുടെ അംഗീകാരമുണ്ട്. യോഗ്യത: കുറഞ്ഞത് 50 ശതമാനം മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡോടെ നേടിയ ബാച്ചിലർ ബിരുദം. ഫുഡ് സയൻസ്/ എൻജിനീയറിങ്, ന്യൂട്രീഷ്യൻ, ഫിഷറീസ്, ഹോം സയൻസ്, വെറ്ററിനറി സയൻസ്, കെമിക്കൽ എൻജിനീയറിങ്, ആനിമൽ ഹസ്ബൻഡറി & ലൈഫ് സ്റ്റോക്ക്, ഡെയറി, പോസ്റ്റ്-ഹാർവെസ്റ്റ് ടെക്നോളജി, ബയോടെക്നോളജി/ അനുബന്ധ വിഷയങ്ങളിൽ ബാച്ചിലർ ബിരുദമുള്ളവർക്ക് മുൻഗണന. അവസാന സെമസ്റ്റർ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. 1250 രൂപയാണ് അപേക്ഷാഫീസ് (എസ്.സി./ എസ്.ടിക്കാർക്കും ഭിന്നശേഷിക്കാർക്കും 625 രൂപ).വിദ്യാർഥികൾക്ക് ദേശീയതല യോഗ്യതാ പരീക്ഷകളിലൊന്നിൽ - (NLET) പ്രാബല്യത്തിലുള്ള സ്കോർ ഉണ്ടായിരിക്കണം (CAT/XAT/ MAT/ATMA/CMAT/GATE).  യോഗ്യതാപരീക്ഷയുടെ സ്കോർ വിവരങ്ങൾ ജൂൺ 30-ന് മുൻപായി സമർപ്പിക്കണം. വിവരങ്ങൾക്ക്: https://iipmb.edu.in/online-application-2023/


Send us your details to know more about your compliance needs.