So you can give your best WITHOUT CHANGE
കുടുംബശ്രീ സൗജന്യ തൊഴിൽ പരിശീലനം ആരംഭിക്കുന്നു
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ കുടുംബശ്രീ വഴി നടപ്പാക്കുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന സൗജന്യ തൊഴിൽ പരിശീലന പദ്ധതിയിൽ 3 മുതൽ 9 വരെ മാസം ദൈർഘ്യമുള്ള വിവിധ കോഴ്സുകൾക്ക് യുവജനങ്ങൾക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രായം: 18-35. പത്താം ക്ലാസ് മുതൽ ബിരുദംവരെയാണു യോഗ്യത. നാൽപതോളം കോഴ്‌സുകളിലാണ് ഒഴിവ്. കോഴ്സ് ഫീ, താമസം, ഭക്ഷണം തുടങ്ങിയവ സൗജന്യം. വിജയകരമായി പൂർത്തിയാക്കുന്നവർക്കു സെക്ടർ സ്‌കിൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ സർട്ടിഫിക്കറ്റും ജോലി നേടാൻ സഹായവും ലഭ്യമാകും. വിശദവിവരങ്ങൾക്ക് kudumbashree.org/ddugkycourses എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Send us your details to know more about your compliance needs.