Let us do the

Internship at Solar Energy Corporation-(24-11-2022)

So you can give your best WITHOUT CHANGE

സോളാർ എനർജി കോർപ്പറേഷനിൽ ഇന്റേൺഷിപ്പ്

കേന്ദ്രസർക്കാർ സംരംഭമായ സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ (എസ്.ഇ.സി. ഐ.) വിദ്യാർഥികൾക്ക് ഹൃസ്വ കാല ഇന്റേൺഷിപ്പ് അവസരം ഒരുക്കുന്നു.റിന്യൂവബിൾ എനർജി, സോളാർ വിൻഡ് ഹൈബ്രിഡ്സ് , ഫ്ലോട്ടിങ് സോളാർ, സോളാർ മാനുഫാക്ചറിങ്, ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റംസ്, സോളാർ പാർക് ഡെവലപ്മെൻറ്, സോളാർ റൂഫ് ടോപ്പ് പ്രോജക്ട്സ്, ഓഫ് ഗ്രിഡ് സോളാർ ആപ്ലിക്കേഷൻസ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിചയപ്പെടുത്തുകയാണ് ഇന്റേൺഷിപ്പിന്റെ ലക്‌ഷ്യം .ഓരോമാസവും ആരംഭിക്കുന്ന ഇന്റേൺഷിപ്പിന് തലേമാസം ഒന്നുമുതൽ 10 വരെ യുള്ള തീയതികളിൽ വെബ്സൈറ്റ് വഴി അപേക്ഷിക്കാം (ജനുവരിയിൽ തുടങ്ങിയേക്കാവുന്ന ഇന്റേൺഷിപ്പിന് ഡിസംബർ ഒന്നിനും 10-നും ഇടയ്ക്ക് അപേക്ഷിക്കാം).ഒരാൾക്ക് ഒരു സാമ്പത്തികവർഷത്തിൽ ഒരിക്കൽ മാത്രമേ അപേക്ഷിക്കാൻ കഴിയൂ. ഇന്റേൺഷിപ്പ് പൂർത്തിയാക്കുമ്പോൾ, ഇന്റേൺ, ഒരു റിപ്പോർട്ട് തയ്യാറാക്കി നൽകണം. ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട്, പ്രോജക്ട് ഗൈഡ്/മെൻറർ എന്നിവർക്ക് നൽകുമ്പോൾ സർട്ടിഫിക്കറ്റ് ലഭിക്കും. വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക .
https://www.seci.co.in/page/seci-internship


Send us your details to know more about your compliance needs.