So you can give your best WITHOUT CHANGE
അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷിക്കാം
സർക്കാർ എൻജിനിയറിങ് കോളേജിൽ അതിഥി അധ്യാപക, അനധ്യാപക ജീവനക്കാരെ നിയമിക്കുന്നു. മെക്കാനിക്കൽ, സിവിൽ, കെമിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് വിഭാഗത്തിലേക്കും കംപ്യൂട്ടർ സയൻസ് ആൻഡ് ഡിസൈൻ, ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം എന്നീ വിഭാഗങ്ങളിലേക്കുമാണ് നിയമനം. കെമിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ഇൻസ്ട്രക്ടർ ഗ്രേഡ്ലേക്കും അപേക്ഷിക്കാം. എ.ഐ.സി.ടി.ഇ., യു.ജി.സി. കേരള പി.എസ്.സി. നിർദേശിക്കുന്ന വിദ്യാഭ്യാസയോഗ്യതവേണം. ഉദ്യോഗാർഥികൾ ഓഗസ്റ്റ് ഒന്നിന് രാവിലെ 10-ന് മുൻപായി കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.geckkd.ac.in
ഷിപ്പിങ് കോർപറേഷൻ: 30 ടെക്നിക്കൽ ഓഫിസർ ഒഴിവുകൾ
ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിലെ പ്രധാന കപ്പലുകളിൽ ഇലക്ട്രോ ടെക്നിക്കൽ (ഇലക്ട്രിക്കൽ) ഓഫിസറുടെ 30 ഒഴിവ്. കരാർ നിയമനം. ഇടിഒ കോഴ്സ് പൂർത്തിയാക്കി 8 മാസപരിശീലനമോ 1 വർഷ പരിചയമോ നേടിയവർക്കാണ് അവസരം. സാധുതയുള്ള സർട്ടിഫിക്കറ്റുകളും ഉണ്ടായിരിക്കണം. പ്രായം 65 ൽ താഴെ. സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് : www.ksinc.in.
Send us your details to know more about your compliance needs.