So you can give your best WITHOUT CHANGE
ഹൈക്കോടതിയിൽ അവസരം
കേരള ഹൈക്കോടതിയിൽ ടെലിഫോൺ ഓപ്പറേറ്റർ, ബൈൻഡർ ഉൾപ്പെടെയുള്ള തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴൊഴിവുണ്ട്. അപേക്ഷ: വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി: ജനുവരി 17. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും hckrecruitment.keralacourts.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
റെയിൽവേയിൽ 311 അവസരം
ഇന്ത്യൻ റെയിൽവേയിലെ ഐസൊലേറ്റഡ് കാറ്റഗറിയിൽപ്പെടുന്ന തസ്തികകളിലേക്കുള്ള വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. 311 ഒഴിവുണ്ട്. രാജ്യത്തെ 21 റെയിൽവേ റിക്രൂട്മെൻ്റ് ബോർഡുകളാണ് അപേക്ഷ ക്ഷണിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2026 ജനുവരി 29. കൂടുതൽ വിവരങ്ങൾക്ക്: https://www.rrbthiruvananthapuram.gov.in/
കോൾ ഇന്ത്യയിൽ 125 ട്രെയിനി ഒഴിവുകൾ
കേന്ദ്ര സർക്കാരിനു കീഴിൽ കൊൽക്കത്ത ആസ്ഥാനമായ കോൾ ഇന്ത്യ ലിമിറ്റഡിന്റെ സബ്‌സിഡിയറി കമ്പനികളിൽ ഇൻഡസ്ട്രിയൽ ട്രെയിനിയുടെ 125 ഒഴിവ്. 15 മാസ പരിശീലനം. ഓൺലൈൻ അപേക്ഷ ഡിസംബർ 26 മുതൽ ജനുവരി 15 വരെ. കൂടുതൽ വിവരങ്ങൾക്ക്: www.coalindia.in
Send us your details to know more about your compliance needs.
Education