Let us do the

'CAT2022' for MBA studies at IIMs-(06-08-2022)

So you can give your best WITHOUT CHANGE

ഐഐഎമ്മുകളിലെ MBA പഠനത്തിന് 'CAT2022'

വിവിധ സംസ്ഥാനങ്ങളിലെ രാജ്യാന്തര നിലവാരമുള്ള ഐ.ഐ.എമ്മുകളിലും രാജ്യത്തുടനീളം സ്ഥിതി ചെയ്യുന്ന മറ്റ് ബിസിനസ്സ് സ്‌കൂളുകളിലും മാനേജ്‌മെന്റ് പ്രോഗ്രാമുകളിലേക്കുള്ള (ബിരുദാനന്തരബിരുദം) പ്രവേശനത്തിനു നടത്തുന്ന ദേശീയതല പ്രവേശന പരീക്ഷയാണ്, CAT 2022 (കോമൺ അഡ്മിഷൻ ടെസ്റ്റ്). CAT പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ നടപടികൾ ആഗസ്റ്റ് മൂന്നിന് ആരംഭിച്ചു

സെപ്റ്റംബർ 14 വരെയാണ്, അപേക്ഷാ സമർപ്പണത്തിനുള്ള സമയം. ഒക്ടോബർ 27 മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ പ്രവേശന പരീക്ഷ, നവംബർ 27ന് നടക്കും.

 അപേക്ഷകർക്ക് ബിരുദതലത്തിൽ 50 ശതമാനം മാർക്കോ അഥവാ തത്തുല്യമായ CGPA യേയോ വേണം. എന്നാൽ പിന്നാക്ക വിഭാഗങ്ങളിൽ പെടുന്നവർക്ക് 45 ശതമാനം മാർക്ക് മതി. ബിരുദക്കാർക്കു പുറമെ സി.എ., സി.എസ്., ഐ.സി.ഡബ്ല്യു.എ. തുടങ്ങിയ യോഗ്യതകളുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.


Send us your details to know more about your compliance needs.