Let us do the

GATE 2023 in February-(25-07-2022)

So you can give your best WITHOUT CHANGE

ഗേറ്റ് 2023 ഫെബ്രുവരിയിൽ

2023 ലെ ഗേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ് (ഗേറ്റ്), ഫെബ്രുവരി 4, 5, 11, 12 തീയതികളിൽ നടത്തും.
ഒരാൾക്ക്, വ്യവസ്ഥകൾക്കു വിധേയമായി രണ്ടുപേപ്പർ വരെ അഭിമുഖീകരി ക്കാൻ അവസരമുണ്ടാകും. എൻജിനിയറിങ്/ടെക്നോളജി/ആർക്കിടെക്ചർ സയൻസ്/കൊമേഴ്സ്/ആർട്സ് ബിരുദധാരികൾ, ഇവയുടെ അണ്ടർ ഗ്രാജുവേറ്റ് ബിരുദ പ്രോഗ്രാമിന്റെ മൂന്നാം വർഷത്തി ലോ ഉയർന്ന വർഷങ്ങളിലോ പഠിക്കുന്നവർ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷ പോർട്ടൽ സെപ്റ്റംബർ ആദ്യവാരം സജീവമാകും. വിവരങ്ങൾക്ക്: https://gate.iitk.ac.in/ . https://www.iitk.ac.in/new/organize-gate-2023.

ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷനിൽ യുവ പ്രൊഫഷണലുകൾ

കേന്ദ്ര മൈക്രോസ്മോൾ ആൻഡ് മീഡിയം എൻ്റർപ്രൈസസ് മന്ത്രാലയത്തിന്റെ കീഴിലുള്ള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷൻ, യുവ പ്രൊഫ ഷണലുകളെ തേടുന്നു.തുടക്കത്തിൽ ഒരുവർഷത്തേക്കാകും നിയമനം. മികവ് പരിഗണിച്ച് മൂന്നുവർഷം വരെ പോകാം. യോഗ്യത, പ്രവൃത്തിപരിചയം, ഇന്റർവ്യൂ മികവ് എന്നിവ പരിഗണിച്ച് പ്രതിമാസം 25,000 രൂപമുതൽ 30,000 രൂപവരെ ലഭിക്കാം. യാത്രാച്ചെലവിലേക്ക് പ്രതിമാസം 2500 മുതൽ 3000 രൂപയും.

യോഗ്യത
പോസ്റ്റ് ഗ്രാറ്റ് ബിരുദം വേണം. സർക്കാർ പദ്ധതികളിൽ രണ്ടുവർഷത്തെ പ്രവൃ ത്തിപരിചയം അഭികാമ്യമാണ്. മികച്ച ആശയവിനിമയശേഷിയും രചനാമികവും ഉണ്ടാ യിരിക്കണം. ജോലിയോട് പ്രതിബദ്ധതയും ആത്മാർഥതയും വേണം. വിശദമായ വിജ്ഞാപനം https://www.kvic.gov.in/-ൽ ലഭിക്കും (വേക്കൻസീസ് ലിങ്ക്). അപേക്ഷ https://kviconline.gov.in/kvicrecyp2022/ വഴി ജൂലായ് 30 വരെ നൽകാം.


Send us your details to know more about your compliance needs.