Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (13-02-2023)

So you can give your best WITHOUT CHANGE

JIPMER: 22 അസി. പ്രഫസർ ഒഴിവ്

പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിലെ ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ 22 അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. കരാർ നിയമനം. ഫെബ്രുവരി 17 വരെ അപേക്ഷിക്കാം. ഒഴിവുള്ള വകുപ്പുകൾ: ബയോസ്റ്റാറ്റിസ്റ്റിക്സ്, കാർഡിയോളജി, ക്ലിനിക്കൽ ഇമ്യൂണോളജി, ഡെർമറ്റോളജി, എമർജൻസി മെഡിക്കൽ സർവീസസ്, ഗ്യാസ്ട്രോഎൻട്രോളജി, ജെറിയാട്രിക് മെഡിസിൻ, നിയോനേറ്റോളജി, പീഡിയാട്രിക്സ്, പതോളജി, ഫിസിയോളജി, പ്ലാസ്റ്റിക് സർജറി, റേഡിയോ ഡയഗ്നോസിസ്, യൂറോളജി, മെഡിസിൻ, ഓർത്തോപീഡിക്സ്, സർജറി. കൂടുതൽ വിവരങ്ങൾക്ക് www.jipmer.edu.in സന്ദർശിക്കുക 

ലോക്സഭാ സെക്രട്ടേറിയറ്റ് 30+ ഇന്റർപ്രട്ടർ നിയമനം

ലോക്സഭാ സെക്രട്ടേറിയറ്റിൽ 21 പ്രാദേശിക ഭാഷകളിലായി കൺസൽറ്റന്റ് ഇന്റർപ്രട്ടർ നിയമനം. മലയാളം, അസമീസ്, ബംഗാളി, ബോഡോ, ഡോഗ്രി, ഗുജറാത്തി, കന്നട, കശ്മീരി, കൊങ്കണി, മൈഥിലി, മണിപ്പൂരി, മറാത്തി, നേപ്പാളി, ഒഡിയ, പഞ്ചാബി, സംസ്കൃതം, സന്താലി, സിന്ധി, തമിഴ്, തെലുഗു, ഉറുദു ഭാഷകളിലായി മുപ്പതിലേറെ ഒഴിവുകൾ (ചില ഭാഷകളിലെ ഒഴിവുകളുടെ എണ്ണം പിന്നീടു പ്രസിദ്ധീകരിക്കും). കരാർ നിയമനമാണ്. മാർച്ച് 3 വരെ അപേക്ഷിക്കാം. വിവരങ്ങൾ www.loksabha.nic.in ൽ പ്രസിദ്ധീകരിക്കും.


Send us your details to know more about your compliance needs.