So you can give your best WITHOUT CHANGE
മലയാളം സർവകലാശാലയിൽ പിജി: അപേക്ഷ മേയ് 20 വരെ നൽകാം
മലയാളം സർവകലാശാലയിലെ പിജി പ്രോഗ്രാമുകളിലേക്കു മേയ് 20 വരെ അപേക്ഷിക്കാം. ഭാഷാശാസ്ത്രം മലയാളം (സാഹിത്യപഠനം, സാഹിത്യരചന, സംസ്കാര പൈതൃക പഠനം), ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻസ്, വികസനപഠനവും തദ്ദേശവികസനവും, ചരിത്രപഠനം, സോഷ്യോളജി, ചലച്ചിത്രപഠനം, താരതമ്യ സാഹിത്യ-വിവർത്തന പഠനം, പരിസ്‌ഥിതി പഠനം എന്നീ എംഎ പ്രോഗ്രാമുകളിലേക്കും എംഎസ്‌സി പരിസ്ഥിതിപഠന പ്രോഗ്രാമിലേക്കുമാണു പ്രവേശനം. പ്രവേശനപ്പരീക്ഷയുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. എംഎസ്‌സി പരിസ്‌ഥിതിപഠനത്തിന് പ്ലസ്ടു തലത്തിൽ സയൻസ് പഠിച്ച ബിരുദധാരികൾക്ക് അപേക്ഷിക്കാം. ബിരുദപരീക്ഷയുടെ ഫലം കാക്കുന്നവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: http://malayalamuniversity.edu.in/ml/
Send us your details to know more about your compliance needs.